കോഴിക്കോട്:നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ അവസാനവട്ട പ്രചരണം കൊടുമ്പിരി കൊള്ളുമ്പോൾ വേനൽച്ചൂടിനെ കടത്തിവെട്ടുന്ന തെരഞ്ഞെടുപ്പ് ചൂടിൽ കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥി എംടി രമേശിൻ്റെ തെരഞ്ഞെടുപ്പു പ്രവർത്തനം ഇരുമുന്നണികളെയും കടത്തിവെട്ടി മുന്നേറുകയാണ്. രാവിലെ പുരാതന പ്രസിദ്ധമായ വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള ശ്രീ കേളുക്കുട്ടി ഭണ്ഡാര മൂർത്തി ക്ഷേത്ര ദർശനത്തോടെ ആണ് പര്യടനം ആരംഭിച്ചത് .
തുടർന്ന് വെസ്റ്റ്ഹിൽ അനാഥമന്ദിര സമാജത്തിലെ അന്തേവാസികളുടെ അനുഗ്രഹം വാങ്ങി. അത്താണിക്കൽ വാർഡ് കൗൺസിലർ സി എസ് സത്യഭാമക്കൊപ്പം വാർഡിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ച് കൊണ്ടുള്ള പദയാത്ര നടത്തി. തുടർന്ന് മാനന്തവാടി രൂപതയുടെ കീഴിലുള്ള ക്രിസ്തുദാസി സന്യാസിനി സഭ നടത്തുന്ന ഹോം ഓഫ് ലവ് വൃദ്ധസദനം സന്ദർശിച്ചു. സന്യാസിനി സഭയിലെ കന്യാസ്ത്രീകളുടെ സ്നേഹോഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി. തുടർന്ന് നോർത്ത് മണ്ഡലത്തിലെ വ്യാപാര വ്യവസായ പ്രമുഖൻമാരെയും പ്രമുഖ ഗാന്ധിയനായ തായാട്ട് ബാലനെയും സന്ദർശിച്ചു. ഭവന സന്ദർശനത്തിനുശേഷം വൈകിട്ട് ഈസ്റ്റ്ഹിൽ വാർഡ് കൗൺസിലർ എൻ.ശിവപ്രസാദ് നോടൊപ്പം വാർഡിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ചു കൊണ്ടുള്ള പദയാത്ര നടത്തി.
ബിജെപി ജില്ലാ സെക്രട്ടറി എം രാജീവ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി എം ശ്യാം പ്രസാദ് ,മീഡിയ കൺവീനർ സുധീഷ് കേശവപുരി, ഒബിസി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ടി എം അനിൽകുമാർ, സുധീഷ് കോട്ടൂളി കോർപ്പറേഷൻ കൗൺസിലർമാരായ സിഎസ് സത്യഭാമ, ശിവപ്രസാദ്, എന്നിവർ സ്ഥാനാർഥിക്കൊപ്പം പര്യടനത്തിൽ ഉണ്ടായിരുന്നു.