KERALANationaltop news

അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് പുരസ്‌കാരം സമ്മാനിച്ചു

കോഴിക്കോട്: 2021 ലെ അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലേക്ക് ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ക്കുള്ള പുരസ്‌കാര വിതരണം കോഴിക്കോട് അസ്മ ടവറില്‍ പത്മശ്രീ അലി മണിക് ഫാന്‍ ,കമാൽ വരദൂർ എന്നിവർ നിര്‍വഹിച്ചു.
76 വാള്യങ്ങളിലായി ബ്രെയില്‍ ലിപിയില്‍ ആദ്യത്തെ ഖുര്‍ആന്‍ മലയാള പരിഭാഷ തയ്യാറാക്കിയ കൊണ്ടോട്ടി എബിലിറ്റി ഫൗണ്ടേഷന്‍ ബ്രെയിലി ട്രാന്‍സ്‌ക്രൈബ്രര്‍ വി.പി മുഹമ്മദ്, ഒരേ സമയം ഇരു കൈകൊണ്ടും ഛായാചിത്രങ്ങള്‍ വരച്ച് ശ്രദ്ധേയയായ കോഴിക്കോട് ആര്‍ദ്ര പി, പതിനായിരത്തോളം യുവസംരഭകര്‍ക്കു പകാരപ്പെട്ട ബിസിനസ് ആപ്ലിക്കേഷന്‍ കണ്ടെത്തിയ മലപ്പുറം എം.എ റഷീദ്, കണ്ണുകൊണ്ട് ബലൂണ്‍ വീര്‍പ്പിച്ച് റെക്കോര്‍ഡ് നേടിയ ഇസ്മാഈല്‍ ഉമറുല്‍ ഫാറൂഖ് കായംകുളം, പേന എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് അറേബ്യന്‍ റെക്കോര്‍ഡ് സമ്മാനിച്ചത്. ലോക്ഡൗണ്‍ കാലത്ത് വിദ്യാര്‍ഥികളുടെ നേൃത്വത്തില്‍ ഏറ്റവും വലിയ പേന നിര്‍മിച്ച് റെക്കോര്‍ഡ് നേടിയ കൂടത്തായി ഹില്‍വ്യൂ ഇന്റര്‍നാഷനല്‍ സ്‌കൂളിനുള്ള അറേബ്യന്‍ പുരസ്‌കാരം മിസോറം ഗവര്‍ണര്‍ അഡ്വ. പി.എ്‌സ് ശ്രീധരന്‍ പിള്ള സമ്മാനിച്ചു.

സീനിയര്‍ ജേണലിസ്റ്റ് എ. സജീവന്‍, എബിലിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കെ. അഹമ്മദ് കുട്ടി, ഡോ. അബ്ദുല്‍ അഹദ്, എ.ഡബ്ല്യു.ആര്‍. ഇന്റര്‍നാഷനല്‍ ജൂറി അംഗം കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫ്, മജീദ് അല്‍ ഹിന്ദ്, സാലിം ജീറോഡ്, റോഷ്‌ന, ലത്തീഫ് കുറ്റിക്കുളം, ഇര്‍ഷാദ് കെ, ഫിറോസ് എന്നിവര്‍ സംസാരിച്ചു.
അറേബ്യന്‍ റെക്കോര്‍ഡില്‍ ഇടം നേടിയ ബ്രെയിലി ലിപിയില്‍ തയ്യാറാക്കിയ നീളം കൂടിയ ഖുര്‍ആന്‍ മലയാള വിവര്‍ത്തനം, ഗിന്നസ് ബുക്കില്‍ ഇടം നേടിയ ലോകത്തിലെ ഏറ്റവും വലിയ പേന എന്നിവയുടെ പ്രദര്‍ശനവും നടന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close