KERALAlocaltop news

കോവിഡ്: മുറികൾ ഏകപക്ഷീയമായി ഏറ്റെടുത്താൽ പ്രക്ഷോഭം; ഡബ്ല്യു ടി എ

കൊടും ചതി ആവർത്തിക്കരുത്

കൽപറ്റ: കോവിഡ് പ്രതിസന്ധി മറികടക്കാൻ  ടൂറിസ്റ്റ് ഹോമുകൾ , ലോഡ്ജുകൾ, ഹോളിഡേ ഹോമുകൾ  തുടങ്ങിയവ ഏറ്റെടുക്കുന്നതിന് മുൻപ് കളക്ടർ  ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന്  വയനാട് ടൂറിസം അസോസിയേഷൻ അടിയന്തരയോഗം ആവശ്യപ്പെട്ടു.

കോവിഡ് പ്രതിസന്ധി മറികടക്കുന്നതിന് ജില്ലയിലെ ടൂറിസ്റ്റ് ഹോമുകൾക്കും, റിസോർട്ടുകൾക്കും ചിലപഞ്ചായത്തുകളുടെ നേതൃത്വത്തിൽ കളക്ടറുടെ ഉത്തരവ് ഉണ്ട് എന്ന് പറഞ്ഞ് പിടിച്ചെടുക്കൽ നോട്ടീസ് നൽകുകയാണ്.
എന്നാൽ കഴിഞ്ഞ വർഷം ഇതിനോട് നല്ല നിലയിൽ സഹകരിച്ച ഉടമകളോടും, നടത്തിപ്പ്കാരോടും ആവശ്യം കഴിഞ്ഞപ്പോൾ വിരുദ്ധ മനോഭാവമാണ് സ്വീകരിച്ചത്.പല സ്ഥാപനങ്ങളും ലക്ഷങ്ങൾ ചിലവഴിച്ചാണ് പിന്നീട് അറ്റകുറ്റപണികൾ പൂർത്തീകരിച്ച് വാസയോഗ്യമാക്കിയത്.കൂടാതെ ലൈസൻസുകൾ പുതുക്കുന്നതിന് 600 % പലിശ നൽകേണ്ടിയും, ഭീമമായ വൈദ്യുതി ചാർജ് അടക്കേണ്ടിയും വന്നു.

മാസങ്ങളോളം ആരോഗ്യ പ്രവർത്തകർക്ക് വിട്ട് കൊടുത്ത സ്ഥാപനങ്ങൾക്ക് സർക്കാർ 500 രൂപ മിനിമം റൂമൊന്നിന് അനുവദിച്ചിട്ടും ജില്ലാ ദുരന്തനിവാരണ അതോറിറ്റി കേവലം 33 രൂപ എന്ന നിരക്കിൽ വെട്ടിക്കുറച്ച് സ്ഥാപന നടത്തിപ്പ് കാരെ ചതിക്കുകയായിരുന്നു.
നിരവധിതവണ കളക്ട്രേറ്റിൽ കയറി ഇറങ്ങിയിട്ടും അപ്പീൽ നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

അത് കൊണ്ട് തന്നെ ജില്ലാ കളക്ടർ യോഗം വിളിച്ച് ഉറപ്പ് നൽകാതെ സ്ഥാപനങ്ങൾ പിടിച്ചെക്കരുതെന്ന് വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി  വ്യക്തമാക്കി. കഴിഞ്ഞവർഷത്തെ നിലപാട് തുടരാനാണ് നീക്കമെങ്കിൽ നിയമപരമായി നേരിടുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ക്ലാസ് ഇല്ലാത്ത സ്ഥിതിക്ക്  മറ്റ് ജില്ലകളിലേത്പോലെ,  സ്കൂൾ,കോളജ് അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറ്റെടുക്കാവുന്നതാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന യോഗത്തിൽ
അലി ബ്രാൻ ,അനീഷ് ബി നായർ, സൈയ്ഫുദ്ധീൻ,, വർഗ്ഗീസ് വൈത്തിരി, അബ്ദുറഹിമാൻ മാനന്തവാടി, രമിത് രവി തുടങ്ങിയവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close