KERALAPoliticstop news

140 നിയോജക മണ്ഡലങ്ങളിലും ഐഎന്‍ടിയുസി കോവിഡ് സഹായ കേന്ദ്രങ്ങള്‍ തുറക്കും

തിരുവനന്തപുരം: കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും കോവിഡ് സഹായ കേന്ദ്രങ്ങള്‍ തുറക്കാന്‍ ഐഎന്‍ടിയുസി സംസ്ഥാന എക്‌സിക്യുട്ടീവ് വെബിനാര്‍ യോഗം തീരുമാനിച്ചു. ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു വാക്‌സിനേഷന്‍ ബുക്ക് ചെയ്ത് ഉറപ്പു വരുത്തുക, കോവിഡ് മൂലം മരണമടഞ്ഞ തൊഴിലാളി കുടുംബങ്ങളെ സഹായിക്കുക, കോവിഡ് രോഗികളാകുന്ന തൊഴിലാളികള്‍ക്ക് ചികിത്സയും ഭക്ഷണവും ലഭ്യമാക്കുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ബോധവത്ക്കരണം നടത്തുക, മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ നടക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പരാജയത്തിന്റെ അടിസ്ഥാനത്തില്‍ ഭാവി പ്രവര്‍ത്തനത്തിനുള്ള റിപ്പോര്‍ട്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്കു സമര്‍പ്പിക്കുവാനും യോഗം തീരുമാനിച്ചു. തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനായി ഐഎന്‍ടിയുസി സംസ്ഥാന പ്രസഡന്റിന് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സുന്ദരന്‍ കുന്നത്തുള്ളി, വി.ആര്‍. പ്രതാപന്‍ എന്നിവര്‍ കണ്‍വീനര്‍മാരായി രണ്ട് സമിതികളെയും ചുമതലപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close