കോഴിക്കോട്:പഞ്ചായത്തിലെ വീടുകളിൽ കിടപ്പിലായ പാലിയേറ്റീവ് രോഗികൾക്ക് കോവിഡ് വാക്സിനേഷൻ നടത്തി പുതു ചരിത്രം സൃഷ്ടിക്കുകയാണ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്. കൊടിയത്തൂർ പെയിൽ & പാലിയേറ്റീവ് കെയറിന്റെ പങ്കാളിത്തത്തോടെ പഞ്ചായത്തിലെ മുഴുവൻ കിടപ്പു രോഗികൾക്കും സുരക്ഷയൊരുക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഗ്രമ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
ഇതിനായി ഒരു ഒരു ഡോക്ടർ, നേഴ്സ് RRT മെമ്പർ മാർ,തുങ്ങിയ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്.
വാക്സിൻ എടുത്ത് കഴിഞ്ഞാൽ രണ്ടു മണിക്കൂറോളം രോഗികൾ RRT മെമ്പർ മാരുടെ നിരീക്ഷണത്തിൽ ആയിരിക്കും.
130 ഓളം രോഗികൾ ആണ് പഞ്ചായത്തിൽ ഇങ്ങനെ ഉള്ളത്. 5ദിവസം കൊണ്ട് ഇവർക്കെല്ലാം വാക്സിൻ കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്.