തിരുവനന്തപുരം: അടുത്ത അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം പൂര്‍ണമായും ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദാരിദ്ര്യത്തില്‍ കഴിയുന്ന ഓരോ കുടുംബത്തേയും അഗതികളേയും കണ്ടെത്തി പ്രാദേശിക-ഗാര്‍ഹിക പദ്ധതികളിലൂടെ ദാരിദ്ര്യരേഖക്ക് മുകളില്‍ കൊണ്ടുവരും. അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തില്‍ വികസിത രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാന തീരുമാനങ്ങള്‍ ചുവടെ.
സാമൂഹിക മേഖലകള്‍ ശക്തിപ്പെടുത്തും
സ്ത്രീസുരക്ഷ, ലിംഗനീതി, സാമൂഹ്യനീതി, സാമൂഹ്യക്ഷേമം ശാക്തീകരിക്കും.
ശാസ്ത്ര സാങ്കേതിക വിദ്യകളെയും നൂതന നൈപുണ്യങ്ങളെയും പ്രയോജനപ്പെടുത്തി കാര്‍ഷിക, വ്യവസായ, അടിസ്ഥാന സൗകര്യ മേഖലകളെ മെച്ചപ്പെടുത്തും.
ഉന്നതവിദ്യഭ്യാസത്തെ നവീകരിക്കും.
യുവാക്കള്‍ക്ക് പുതിയ സാഹചര്യത്തില്‍ ലഭ്യമായ ഏറ്റവും മികച്ച തൊഴിലുകള്‍ സൃഷ്ടിക്കും.