മുക്കം: ലോക് ഡൗണിൽ കടകൾ തുറക്കുന്നതിന് നിയന്ത്രണങ്ങൾ വന്നതോടെ കടുത്ത ദുരിതത്തിലായിരിക്കുകയാണ് കർഷകർ. നേന്ത്രവാഴ കർഷകർ അടക്കം വിളവെടുക്കുന്ന ഈ സമയത്ത് വിപണിയില്ലാതായതോടെ വലിയ പ്രതിസന്ധിയിലാണ്. അതോടൊപ്പം തന്നെ വില ഗണ്യമായി കുറയുകയും ചെയ്തു. ഒരു വേള 50 രൂപ വരെ എത്തിയിരുന്ന വിലയിപ്പോൾ 25 രൂപയിൽ താഴെ എത്തി നിൽക്കുകയാണ്. അതിനിടെ കർഷകരെ സംരക്ഷിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയും കർഷകർക്ക് ലഭിക്കുന്നില്ലന്ന പരാതിയും വ്യാപകമാണ്. കഴിഞ്ഞ നവംബറിൽ കർഷകരുടെ എക്കൗണ്ടുകളിലേക്ക് പണം എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീടത് ഡിസംബറിലേക്ക് മാറ്റി. ഡിസംബറിൽ ചില കർഷകർക്ക് ലഭിച്ചതല്ലാതെ നിരവധി പേർ ഇപ്പോഴും പണം ലഭിക്കാത്തവരാണ്. വാഴ, മരച്ചീനി, പൈൻ ആപ്പിൾ, പാവക്ക, വെള്ളരി, പയർ, കുമ്പളം തുടങ്ങിയ ഇനങ്ങൾക്കാണ് സർക്കാർ തറ വില പ്രഖ്യാപിച്ചിരുന്നത്. നേന്ത്രക്കായക്ക് 30 രൂപയായിരുന്നു തറവില. ഹോട്ടി കോർപ്പ് സംഭരിച്ച ഉൽപ്പന്നങ്ങളുടെ വിലയും 6 മാസമായി മുടങ്ങിക്കിടക്കുകയാണ്
Related Articles
December 31, 2021
231
വിമര്‍ശകരെ മുഖ്യമന്ത്രി വര്‍ഗ്ഗീയവാദികളാക്കി ചിത്രീകരിക്കുന്നു; വി.എം സുധീരന്
November 12, 2023
72
കേന്ദ്രവിരുദ്ധ പ്രക്ഷോഭം ; സംയുക്ത കൺവൻഷൻ നാളെ
Check Also
Close-
3.1 കിലോ കഞ്ചാവുമായി സ്ത്രീ പിടിയിൽ
February 11, 2022