കോഴിക്കോട്: കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് ലോക്ക്ഡൗണില്‍ കഴിയുന്ന നാടിന് കൈത്താങ്ങായി പ്രവാസി വ്യവസായി ശ്രീകുമാര്‍ കോര്‍മത്ത്. ഗോവിന്ദപുരം സ്വദേശിയായ കോര്‍മത്ത് പ്രദേശത്ത് കഷ്ടതകള്‍ അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം നടത്തി. ആദ്യ ഘട്ടത്തില്‍ ആയിരം കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്.
കൊവിഡിന്റെ ആദ്യ വരവിലെ ലോക്ക്ഡൗണിലാണ് പ്രദേശവാസികളുടെ പ്രയാസം തിരിച്ചറിഞ്ഞ് സാമൂഹിക സേവന രംഗത്തേക്ക് ശ്രീകുമാര്‍ കോര്‍മത്ത് ശ്രദ്ധയൂന്നിയത്.
ഏറ്റവും പ്രയാസം അനുഭവിക്കുന്നവരിലേക്ക് സഹായമെത്തിക്കാനാണ് ശ്രമിക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍മാരുടെ സഹായത്തോടെ അര്‍ഹരായവരിലേക്ക് കിറ്റും മറ്റ് സഹായങ്ങളും എത്തിക്കാനാണ് ശ്രമിച്ചുവരുന്നത്. കൊവിഡ് പ്രതിസന്ധിയില്‍ തൊഴില്‍, വ്യവസായ രംഗമെല്ലാം നിശ്ചലമാണ്. ഇത് ഓരോ കുടുംബത്തിന്റെയും സാമ്പത്തിക അടിത്തറയെ ബാധിക്കും. മനുഷ്യരെല്ലാം കടുത്ത സമ്മര്ദ്ദാവസ്ഥയിലാണ്. ഈ ഘട്ടത്തില്‍ നാടിന് സഹായം ചെയ്യാന്‍ പറ്റുന്നവരെല്ലാം മുന്നോട്ട് വരണമെന്നാണ് അഭ്യര്‍ഥനയെന്ന് ശ്രീകുമാര്‍ കോര്‍മത്ത് പറഞ്ഞു. മരക്കാട്ട് ബാബു, കെ രവീന്ദ്രന്, ബിന്ദു വിനോദ്, ഉദയന്‍ നടുക്കണ്ടി, ബിനീഷ് കണക്കശ്ശേരി, വസന്തകുമാര്‍, കെ സുമേഷ് എന്നിവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്കി.