മാള പട്ടാളപ്പടിയില്‍ മാനസികാസ്വാസ്ഥ്യമുള്ള മകന്റെ കുത്തേറ്റ് അമ്മ മരിച്ചു. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്. മകന് ആദിലിനെ മാള പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പരുക്കേറ്റ ശൈലജയെ അയല്‍വാസികളുടെ സഹായത്തോടെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.