
കോഴിക്കോട് : ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പറമ്പിൽ ബസാറിൽ നിന്നും 2019 ൽ കാണാതായ മൈസൂർ സ്വദേശി ഇമ്രാൻ പാഷ (36 )യെ മൈസൂരിൽ നിന്നും ചേവായൂർ പോലീസ് കണ്ടത്തി.
2009 ൽ മൈസൂരിൽ നിന്നും ജോലിക്കായി കോഴിക്കോട് എത്തുകയും, പറമ്പിൽ ബസാർ സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുകയും, തുടർന്ന് 2019 ൽ അപകടത്തിൽ പറ്റിയ പരിക്ക് ചികിത്സിക്കാനായി മൈസൂരിലേക്ക് പോകുകയും, തിരിച്ച് വരാത്തതിനെ തുടർന്ന് ഭാര്യ പരാതി നൽകുകയുമായിരുന്നു
ഇയാളെ കണ്ടെത്തുന്നതിനായി നിരവധി തവണ ചേവായൂർ പോലീസ് മൈസൂരിൽ പോയെങ്കിലും കണ്ടെത്താനായില്ല. മൈസൂരിലെ വിവിധ സ്ഥലങ്ങളിൽ പെയ്ന്റിംഗ് ജോലി ചെയ്ത് സ്ഥിരമായി വീട്ടിൽ വരാതെ മുങ്ങിനടക്കുകയായിരുന്ന ഇയാളെ ചേവായൂർ പോലീസിന്റെ നിരന്തര നിരീക്ഷണത്തിലും, സൈബർസെൽ നൽകിയ ശാസ്തീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ചേവായൂർ പോലീസ് സ്റ്റേഷൻ SI മാരായ ഷൈജു, സജീവ് കുമാർ, SCPO സന്ദീപ് സെബാസ്റ്റ്യൻ, ഹോംഗാർഡാ സുനിൽ കുമാർ എന്നിവരുടെ അന്വേഷണകമികവിൽ ഇയാളെ മൈസൂരിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയും വീഡിയോ കോൺഫറൻസ് മുഖാന്തിരം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയായിരുന്നു.