അടിവാരം: വയനാട്ചുരം ഒന്നാം വളവിന് സമീപം വെള്ളിയാഴ്ച രാത്രി യുവതി സഞ്ചരിച്ച സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. സ്കൂട്ടറിനൊപ്പം താഴ്ചയിലേക്ക് പതിച്ച യുവതി പരുക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വയനാട്ടിലെ കോടതിയില്‍ ജീവനക്കാരിയായ ചെമ്പുകടവ് സ്വദേശിനി സ്മിതയാണ് അപകടത്തില്‍പെട്ടത്. 10 അടിയോളം ഉയരമുള്ള ചുരംപാതയിലെ പര്ശ്വഭിത്തിയുടെ മുകളില്‍ നിന്ന് 30 അടിയോളം താഴ്ചയിലേയ്ക്ക്ണ് യുതിയും സ്കൂട്ടറും തെറിച്ചു വീണത്. നിറയെ കല്ലുകള്‍ കൂടിക്കിടന്നിരുന്നെങ്കിലും പരിക്കില്ലാതെ യുവതി രക്ഷപ്പെട്ടു. താഴ്ചയില്‍ നിന്ന് അലറിവിളിച്ച് സഹായം തേടിയെങ്കിലും റോഡിലൂടെ പോയവര്‍ കേട്ടില്ല. തുര്‍ന്ന് സ്മിത ഇരുട്ടില്‍ തപ്പി താഴെ ഭാഗത്തുകൂടി നടന്ന് റോഡില്കയറിയാണ് രക്ഷപ്പെട്ടത്
Related Articles
December 17, 2023
104
ലക്ഷം തൊഴിൽ ദാന പദ്ധതി അവതാളത്തിൽ, സർക്കാർ അടിയന്തിരമായി ഇടപെടണം : കർഷക കോൺഗ്രസ്
Check Also
Close-
ബാലികയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് ജീവത കാലം മുഴുവൻ കഠിന തടവ്
August 10, 2021