അടിവാരം: വയനാട്ചുരത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മീനങ്ങാടി നെടിയഞ്ചേരി മാണിയിരിക്കല് കുര്യാക്കോസ് -മേഴ്സി ദമ്പതികളുടെ ഏക മകന് അലന് ബേസില്‍(20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അബിന്‍ ബാബു(21)വിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാം വളവിന് താഴെ ഞായറാഴ്ച രാവിലെപത്തോടെയാണ് അപകടം. ആറ് ബൈക്കുകളിലായി മീനങ്ങാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സംഘത്തിലെ അലന് ബേസില്‍ സഞ്ചരിച്ച ബൈക്കും വയനാട്ടിലേയക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയനാട്ടുകാരും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും അലന് ബേസില്‍ വഴിമധ്യേ മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Related Articles
Check Also
Close-
മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
April 21, 2023