ഫുജൈറ: യുഎഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എല്‍.പി ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത് pravasi. ദുബായ് റോഡിലെ മലീഹ ഹൈവേയില്‍ ആണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച വാഹത്തിന്റെ ടയർ പൊട്ടിയതാണ് അപകടകാരണം. ടയർ പൊട്ടിയതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. രണ്ടുപേരും ഏകദേശം 25 വർഷമായി മിഡിൽ ഈസ്റ്റിൽ താമസിക്കുന്നവരാണ്. കഴിഞ്ഞ 16 വർഷമായി ഫുജൈറയിലാണ് ഇരുവരും താമസിക്കുന്നത്. അപകടമുണ്ടായത്. ഫുജൈറ കേന്ദ്രീകരിച്ച് ഫാന്‍സി ആഭരണ ബിസിനസ് നടത്തുകയായിരുന്നു ഇരുവരും. മൃതദേഹങ്ങള്‍ ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജലീലിന്റെ ഭാര്യ ജാസ്മിനയും മക്കളായ മുഹമ്മദ്, ഫാത്തിമ, ജുമാന എന്നിവരും ഫുജൈറയിലുണ്ട്. ഇരുവരുടെയും മൃതദേഹം കേരളത്തിലേത്ത് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.