കൊച്ചി: ദിലീപിന്റെ പരാതിയില്‍ നടിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കല്‍ അടക്കമുള്ള അഞ്ച് സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ കോടതിയുടെ നോട്ടീസ്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിന്റെ പരാതിയില്‍ സംവിധായകന് ആഷിക്ക് അബു നടിമാരായ റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍, പാര്‍വതി തിരുവോത്ത്, രേവതി തുടങ്ങിയവര്‍ക്കെതിരെയാണ് കോടതി നോട്ടീസ് അയച്ചത്. കേസിന്റെ വിചാരണ സംബന്ധിച്ച് മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഉത്തരവുണ്ടായിരുന്നെന്നും നടപടി ക്രമങ്ങള്‍ പരസ്യപ്പെടുത്തരുതെന്നും വിചാരണ കോടതി പറഞ്ഞിരുന്നെന്നും എന്നാല്‍ ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ കോടതി നടപടിക്രമം പ്രചരിപ്പിച്ചെന്നുമാണ് ദിലീപിന്റെ പരാതിയില്‍ പറയുന്നത്.