
കൂരാച്ചുണ്ട് :
കൂരാച്ചുണ്ട് ജനമൈത്രി പോലീസ് പരാതി പരിഹാര അദാലത്തും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പരിപാടി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ ഇ ബൈജു ഉദ്ഘാടനം ചെയ്തു.
കക്കയം ജി എൽ പി സ്കൂളിൽ നടന്ന അദാലത്തിൽ
എസ് സി, എസ് ടി വിഭാഗത്തിൽപെടുന്ന വിവിധ ഉന്നതികളിൽ താമസിക്കുന്നവരുടെ പരാതികളാണ് പരിഗണിച്ചത്. വിവിധ വിഷയങ്ങളിൽ 130 പരാതികളാണ് പരിഗണിച്ചത്.
ഇവർക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ അലോപ്പതി, ആയുർവേദ, ഹോമിയോ, നേത്ര രോഗ വിഭാഗങ്ങളുടെ സേവനം ലഭ്യമാക്കി.
ഉദ്ഘാടന പരിപാടിയിൽ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ കെ അഹമ്മദ് അധ്യക്ഷത വഹിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ, വാർഡ് മെമ്പർമാരായ ഡാർലി അബ്രാഹം, കെ വിജയൻ, അമ്പലക്കുന്നു ഊര് മൂപ്പൻ ബിജു, പേരാമ്പ്ര ഡിവൈഎസ്പി വി വി ലതീഷ്, കൂരാച്ചുണ്ട് സിഐ കെ പി സുനിൽ കുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.