
കടിയങ്ങാട് : മുൻ മന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന അഡ്വ പി ശങ്കരന്റെ സ്മരണാർത്ഥം ചങ്ങരോത്ത് പഞ്ചായത്തിലെ കിഴക്കയിൽ കുന്ന് – മഹിമ റോഡിന് അദ്ധേഹത്തിന്റെ പേര് നൽകി. നാമധേയ കർമ്മം പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലീല നിർവഹിച്ചു. വാർഡ് മെമ്പർ ഇ.ടി സരീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ ബാലനാരായണൻ, സത്യൻ കടിയങ്ങാട്, കെ വി രാഘവൻ മാസ്റ്റർ, എൻ പി വിജയൻ, പ്രകാശൻ കന്നാട്ടി, ഷിജു പുല്ല്യോട്ട്,അരുൺ കിഴക്കയിൽ, കെ എം ശ്രീനാഥ്, രാജൻ പുതിയൊട്ടിൽ,സുനി മഹിമ തുടങ്ങിയവർ സംബന്ധിച്ചു.