
കോഴിക്കോട് : ബാസ്ക്കറ്റ് ബോൾ രംഗത്ത് 50 വർഷം പിന്നിടുന്ന കോഴിക്കോട്ടെ ഫിയാ സ്റ്റോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കോച്ചിംഗ് ക്യാമ്പ് ഒക്ടോബർ മാസം 15 ന് ആരംഭിക്കും. മാനാഞ്ചിറ മൈതാനിയിലെ ഡോ: സി.ബി.സി. വാര്യർ ബാസ്ക്കറ്റ് ബോൾ കോർട്ടിൽ ആണ് ക്യാമ്പ് നടക്കുന്നത്. മുൻ സംസ്ഥാന താരവും കേരള പോലീസ് കളിക്കാരനുമായിരുന്ന NIS കോച്ച് കെ.വി.ജയന്തിന്റെ നേതൃത്വത്തിൽ വർഷം മുഴുവൻ നീണ്ട് നിൽക്കുന്ന ക്യാമ്പിൽ കളി പഠിക്കുവാൻ താൽപര്യമുള്ള ഒൻപത് മുതൽ 14 വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ രക്ഷിതാക്കൾക്കൊപ്പം 15 ന് വൈകിട്ട് 3-30 ന് വയസ് തെളിയിക്കുന്ന രേഖ,ആധാർ കാർഡിന്റെ കോപ്പി, ശാരീരികക്ഷമത തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം മാനാഞ്ചിറ കോർട്ടിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 9446318080,9446368901, 9447276630 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഫിയാസ് റ്റോ ക്ലബ് സെക്രട്ടറി കെ. രാജചന്ദ്രൻ അറിയിച്ചു.




