കോഴിക്കോട് : പാറോപ്പടി – കണ്ണാടിക്കൽ റോഡിൽ പുഞ്ച കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം വ്യാപകം. ഇതേ തുടർന്ന് നാട്ടുകാരും പൊലീസും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നിരവധി പ്രദേശങ്ങളിൽ നിന്ന് യുവതി – യുവാക്കൾ എത്തി ഈ പ്രദേശം കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപ്പനയും നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ബോധവത്കരണം. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ചേവായൂർ പൊലീസ് അറിയിച്ചു. ചേവായൂർ പൊലീസ് , കണ്ണാടിക്കൽ , സൗത്ത് റസിഡൻസ് അസോസിയേഷൻ ,ഡി വൈ എഫ് ഐ എന്നിവയുടെ നേതൃത്ത്വത്തിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടികളുടേയും പിന്തുണയോടെയായിരുന്നു പരിപാടി. ചേവായൂർ സി.ഐ. ചന്ദ്രമോഹൻ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.
Related Articles
Check Also
Close-
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ.
August 17, 2024