
തിരുവനന്തപുരം: ഇമെയില്‍, ഒടിടികള്‍, എസ്എംഎസുകള്‍ അടക്കമുള്ള എല്ലാ ആശയവിനിമയ പ്ലാറ്റ്ഫോമുകളും വഴിയുള്ള ഉപദ്രവകാരികളായ വെബ്സൈറ്റുകളേയും തല്‍സമയം തിരിച്ചറിയുകയും തടയുകയും ചെയ്യുന്നതിന്നുള്ള ലോകത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം എയര്‍ടെല്‍ ഇന്നലെ അവതരിപ്പിച്ചു.
സ്പാമിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി എയര്‍ടെല്‍ എല്ലാ ആശയവിനിമയ ഓവര്‍-ദി-ടോപ് (ഒടിടി) ആപ്പുകള്‍, ഇമെയിലുകള്‍, ബ്രൗസറുകള്‍, വാട്സ്ആപ്പ്, ടെലഗ്രാം, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എസ്എംഎസുകള്‍ പോലെയുള്ള ഒടിടികള്‍ അടക്കമുള്ള പ്ലാറ്റ്ഫോമുകളിലെ ഉപദ്രവകാരികളായ വെബ്സൈറ്റുകളേയും തത്സമയം തിരിച്ചറിഞ്ഞ്, തടയുന്ന പുതിയ അത്യാധുനിക സംവധാനമാണ് അവതരിപ്പിച്ചത്.
ഈ സുരക്ഷിതമായ സേവനം എല്ലാ എയര്‍ടെല്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും അധിക ചെലവില്ലാതെ നല്‍കും.
‘ഞങ്ങളുടെ ഈ എഐ അധിഷ്ഠിത ഉപാധി ഇന്റര്‍നെറ്റ് ഗതാഗതം സ്‌കാന്‍ ചെയ്യുകയും ആഗോള റെപ്പോസിറ്ററികളും കൂടാതെ ഞങ്ങളുടെ പക്കലുള്ള ഭീഷണികളുടെ ഡാറ്റാബേസും പരിശോധിക്കുകയും ചെയ്ത് ഉപദ്രവകാരികളായ വെബ്സൈറ്റുകളെ തത്സമയം കണ്ടെത്തുകയും തടയുകയും ചെയ്യും,’ ഭാരതി എയര്‍ടെല്ലിന്റെ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.