GulfKERALAlocaltop news

എം.എ എം. ഒ.കോളേജ് ഗ്ലോബൽ അലുംനി മീറ്റ് – മിലാപ്പ് 25: ഓൺലൈൻ മത്സരവിജയികളെ പ്രഖ്യാപിച്ചു

 

മുക്കം: എംഎഎംഒ കോളേജ് ഗ്ലോബൽ അലുംനി ഗെറ്റ്-ടുഗതർ ആയ ‘മിലാപ് 25’-ൻ്റെ ഭാഗമായി നടന്ന ഓൺലൈൻ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. ആകെ 12 ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ 11 ഇനങ്ങളുടെ ഫലമാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. ‘സ്റ്റാറ്റസ് സിങ്കം’ സ്റ്റാറ്റസ് മത്സരഫലം നറുക്കെടുപ്പിലൂടെ മിലാപ് വേദിയിൽ പ്രഖ്യാപിക്കുന്നതിനാൽ ഓവറോൾ ചാമ്പ്യനെ അറിയാൻ ജൂലൈ 20ഞായറാഴ്ച വരെ കാത്തിരിക്കണം.

നിലവിൽ 117 പോയിൻ്റുമായി 2004-07 ബാച്ച് (ഫ്രാഗ്രൻസ്) മുന്നിട്ടുനിൽക്കുന്നു.
രസകരമായ ഒട്ടേറെ മത്സരങ്ങളിൽ ‘ഒരു മുറൈ വന്ത് പാർത്തായ’ നൃത്തത്തിലും ‘ഒന്ന് പാട്യോക്കാ’ ഗാനാലാപനത്തിലും ക്വിസ് മത്സരത്തിലും ആദ്യ മൂന്നുസ്ഥാനങ്ങള്‍ ഈ ബാച്ച് കരസ്ഥമാക്കി. കൂടാതെ ‘മിലാപ്പോർമ്മകൾ’ രചനാമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങള്‍, ‘ഓർമ്മകളിലെ മാമോക്’ മെമ്മറി ലൈൻ വീഡിയോ മത്സരത്തിൽ രണ്ടാംസ്ഥാനം, പ്രണയലേഖനരചനയില്‍ മൂന്നാംസ്ഥാനം, ‘മാമോക് വൈബ്സ്’ റീൽസിൽ ഒന്നാംസ്ഥാനം, ഷോർട്ട് ഫിലിമില്‍ രണ്ടാം സ്ഥാനം എന്നിവയും ഫ്രാഗ്രൻസ് ബാച്ച് നേടി.

104 പോയിൻ്റുമായി 1990-92 ബാച്ച് (മൈൽസ്റ്റോൺ 92) രണ്ടാംസ്ഥാനത്താണ്. ‘മാമോക് ഇൻ 2050’ മത്സരത്തിൽ ആദ്യ മൂന്നുസ്ഥാനങ്ങള്‍, ഗാനാലാപനം ഓർമ്മകളിലെ മാമോക്, ഷോർട്ട് ഫിലിം എന്നിവയില്‍ ഒന്നാം സ്ഥാനം, ‘ഒരു കയ്യബദ്ധം നാറ്റിക്കരുത്’ -കോളേജിലെ രസകരമായ അനുഭവം, പ്രണയലേഖനം, റീൽസ് എന്നിവയില്‍ രണ്ടാം സ്ഥാനം, ‘ലൈക്ക്, ഷെയർ, സബ്സ്ക്രൈബ്’ ഫണ്ണി വീഡിയോ മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങള്‍ എന്നിവ മൈൽസ്റ്റോൺ 92 സ്വന്തമാക്കി.

55 പോയിൻ്റുമായി 1989-91 ബാച്ച് മൂന്നാം സ്ഥാനത്ത് തുടരുന്നു. ‘ഒരു കയ്യബദ്ധം നാറ്റിക്കരുത്’, പ്രണയലേഖനം, ഫണ്ണി വീഡിയോ എന്നിവയില്‍ ഒന്നാം സ്ഥാനവും മാമോക് ഇൻ 2050 -ൽ രണ്ടാം സ്ഥാനവും റീൽസിൽ മൂന്നാം സ്ഥാനവുമാണ് ഈ ബാച്ചിന്‍റെ സമ്പാദ്യം.

ആകെ പതിനൊന്ന് ബാച്ചുകളാണ് പോയിൻ്റ് ടേബിളിൽ ഇടം നേടിയത്. ജൂലൈ 20-ന് നടക്കുന്ന മിലാപ് വേദിയിൽ ‘സ്റ്റാറ്റസ് സിങ്കം’ ഫലത്തോടെ ഓവറോൾ ചാമ്പ്യനെ പ്രഖ്യാപിക്കും.
രാവിലെ 10 മണിക്ക് മുട്ടിപ്പാട്ടോടെ ആരംഭിക്കും. 11 മണിക്ക് നടി മറീന മൈക്കിൽ കുരിശിങ്കൽ ഉൽഘാടനം നിർവഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close