കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ എ ഐ വൈ എഫ് സിറ്റി മണ്ഢലം കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭഗത് സിംഗ് യൂത്ത് ഫോഴ്സിന് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാകമ്മിറ്റി കൈമാറി.
പി പി ഇ കിറ്റുകൾ,സാനി
റ്റൈസർ, മാസ്കുകൾ, സ്പ്രേയർ മെഷീനുകൾ, ഫെയിസ് ഷീൽഡുകൾ, തുടങ്ങിയ ഉപകരണങ്ങൾ കെ ജി ഒ എഫ് സംസ്ഥാന സെക്രട്ടറി എ കെ സിദ്ധാർത്ഥനിൽ നിന്നും ഭഗത്സിംഗ് യൂത്ത് ഫോഴ്സിനു വേണ്ടി എ ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ പി ബിനൂപ് ഏറ്റുവാങ്ങി, കെ ജി ഒ എഫ് ജില്ലാ സെക്രട്ടറി വിക്രാന്ത് വി, ട്രഷറർ ജറീഷ് കെ, എ ഐ വൈ എഫ് ജില്ലാ എക്സി.അംഗം റിയാസ് അഹമ്മദ് എ ടി, സിറ്റി മണ്ഡലം പ്രസിഡൻ്റ് കെ.സുജിത്ത്, സെക്രട്ടറി അനു എൻ എന്നിവർ സംബന്ധിച്ചു.