
തിരുവനന്തപുരം: അക്ഷയ സെന്ററുകളിലെ വിവിധ സേവനങ്ങൾക്ക് ഏകീകൃത സർവീസ് ചാർജ് നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. തോന്നുംപടി നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്നാണിത്.
വിവിധ സേവനങ്ങൾക്ക് 10 മുതൽ 100 രൂപ വരെയാണ് സർവീസ് ചാർജ് നിശ്ചയിച്ചിരിക്കുന്നത്. നികുതികളും ഫീസുകളും അടയ്ക്കുന്നതിന് 1000 രൂപ വരെയുള്ള തുകയ്ക്ക് 10 രൂപയാണ് സർവീസ് ചാർജ്. 1001 മുതൽ 5000 രൂപ വരെയുള്ള തുകയ്ക്ക് 20 രൂപ. 5000 രൂപയ്ക്ക് മുകളിലുള്ള തുകയുടെ 0.5% അല്ലെങ്കിൽ 100 രൂപ (ഏതാണോ കുറഞ്ഞത്) എന്നിങ്ങനെയാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
അക്ഷയ കേന്ദ്രങ്ങൾ ഈടാക്കുന്ന സേവന നിരക്കുകൾ, അപേക്ഷാ ഫീസ് എന്നിവ സംബന്ധിച്ച പട്ടിക പൊതുജനങ്ങൾക്ക് കാണാൻ കഴിയുന്ന രീതിയിൽ പ്രദർശിപ്പിക്കണം. കെ- സ്മാർട്ട് വഴി ലഭ്യമാകുന്ന സേവനങ്ങളിൽ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഇൻഫർമേഷൻ കേരള മിഷനും സംസ്‌ഥാന അക്ഷയ പ്രോജക്ട് ഓഫീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ സർവ്വീസ് നിരക്കുകൾ – 1 – ജനന രജിസ്ട്രേഷൻ – 40 രൂപ 2- മരണ രജിസ്ട്രഷൻ – 40 രൂപ 3- ജനന- മരണ രജിസ്ട്രേഷനുകളിലെ തിരുത്തൽ -50 രൂപ 4 – വിവാഹ രജിസ്ട്രേഷൻ – പൊതുവിഭാഗം 70 രൂപ + പ്രിൻ്റിങ് / സ്കാനിങ്ങ് പേജ് ഒന്നിന് മൂന്ന് രൂപ) Sc /ST വിഭാഗത്തിന് പ്രിൻ്റിംഗ്/ സ്കാനിങ് ഉൾപ്പടെ – 50 രൂപ 5 – വിവാഹ രജിസ്ട്രേഷനിലെ തിരുത്തൽ – 60 രൂപ 6 – ലൈസൻസ് അപേക്ഷ – 40 7- ലൈസൻസ് തിരുത്തലുകൾ -40 8- പരാതികൾ 30 9 – സർട്ടിഫിക്കറ്റുകൾ / അറിയിപ്പുകൾ ഡൗൺലോഡ് ചെയ്യാൻ പേജ് ഒന്നിന് – 10 10- നികുതികൾ / ഫീസുകൾ അടച്ചു നൽകൽ – മുകളിൽ പറഞ്ഞിട്ടുണ്ട് 11- ഉടമസ്ഥാവകാശം മാറ്റൽ -50 12 – BPL സർട്ടിഫിക്കറ്റിനുള്ള അപേക്ഷ – 10 13- മറ്റ് അപേക്ഷകൾ – 20 രൂപ മേൽ സേവനങ്ങൾക്ക് അപേക്ഷാ ഫീസ് ഉണ്ടെങ്കിൽ പ്രത്യേകം ഈടാക്കേണ്ടതും – ചാർജിൻ്റെ പട്ടിക പ്രദർശിപ്പിക്കേണ്ടതുമാണ്.




