ഹൊഷിയാപൂര്‍. ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ സൂര്യവന്‍ശി റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് കര്‍ഷകസംഘടനകള്‍.പഞ്ചാബിലെ ഹൊഷിയാപൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. കേന്ദ്രഗവണ്‍മെന്റ് പാസാക്കിയ വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ അക്ഷയ്കുമാര്‍ ഇതുവരെയും ഒരു വാക്ക് പോലും പ്രതികരിച്ചില്ല എന്നാരോപിച്ചാണ് സിനിമാ റിലീസ് തടയുന്നത്.ചിലര്‍ തിയറ്ററിനു മുന്നിലുണ്ടായിരുന്ന പോസ്റ്ററുകള്‍ വലിച്ചു കീറി. കൂടാതെ ഭാരതി കിസാന്‍ യൂണിയന്‍് പ്രവര്‍ത്തകര്‍ , പ്രസിഡന്റ് സ്വരണ്‍ ദുര്‍ഗ്ഗയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചു.ഒരു വര്‍ഷത്തോളമായി ഡല്‍ഹിയില്‍ വിവാദ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാരോപിച്ച് കര്‍ഷകര്‍ സമരം നടത്തുന്നു. ഡല്‍ഹിയിലെ കോച്ചുന്ന തണുപ്പിലും,കോവിഡിലൊന്നും തന്നെ കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ല.