
കോഴിക്കോട് :
പന്തീരാങ്കാവിലെ ജ്വല്ലറിയിൽ നിന്നും സ്വർണം മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പൂവാട്ടുപറമ്പ് സ്വദേശിനി പടിയങ്ങാട് തടായിൽസൗദാബി (47 ) യെ പന്തിരാങ്കാവ് പോലീസ് പിടികൂടി.
20.11.2025 ന് രാവിലെ പന്തീരാങ്കാവ് സൗപർണിക ജ്വല്ലറിയിൽ നിന്നും സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന എത്തിയ പ്രതി ഒരു പവന്റെ ചെയിൻ വേണമെന്ന് ആവശ്യ പ്പെടുകയും ,ആഭരണം എടുക്കാൻ സ്ട്രോങ് റൂമിലേക്ക് പോയ ജീവനക്കാടന്റെ പുറകെ ചെന്ന യുവതി കയ്യിൽ കരുതിയിരുന്ന സ്പ്രേ ജീവൻകാരന്റെ മുഖത്തേക്ക് അടിക്കുകയായിരുന്നു എന്നാൽ ജീവനക്കാരൻ ആഭരണം വെക്കുന്ന ട്രേ ഉപയോഗിച്ച് അത് തടുക്കുകയും യുവതിയെ തടഞ്ഞു നിർത്താൻ ശ്രമിച്ചതിൽ യുവതി ജ്വല്ലറിയിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. ജ്വല്ലറി ജീവനക്കാരന്റെ ബഹളം കേട്ട് നാട്ടുകാർ ചേർന്ന് യുവതിയെ തടഞ്ഞു വെക്കുകയും പന്തീരാങ്കാവ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പന്തീരാങ്കാവ് പോലീസ് എത്ത് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. യുവതി തന്റെ കടബാധ്യത തീർക്കാനാണ് ഈ ഉദ്യമത്തിന് ഇറങ്ങിയത് എന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.



