
കോഴിക്കോട് : അർബൻ റിസോഴ്സ് സെന്റർ നടക്കാവിന്‍റെ കീഴിൽ പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കും പഠന പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും പഠന പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടുകൂടി വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ വർക്ക് ഷീറ്റുകൾ അടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു. പ്രസ്തുത പരിപാടിയിൽ നടക്കാവ് ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ഹരീഷ് വി അധ്യക്ഷത വഹിച്ചു. പുസ്തക പ്രകാശനം സാമൂഹിക പ്രവർത്തകൻ
സന്നാഫ് പാലക്കണ്ടി നിർവഹിച്ചു. നടക്കാവ് യു പി സ്കൂളിലെ പ്രധാന അധ്യാപിക വി ബിന്ദു, നടക്കാവ് യു.ആർ.സി യിലെ ട്രെയിനർ ടി. ദീപേഷ്, ട്രെയിനർ ജാനിസ് ആന്റോ എന്നിവർ ആശംസകൾ അറിയിച്ചു. ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഉമൈബാൻ എം പി നന്ദി പറഞ്ഞു.



