കോഴിക്കോട്: ആകാശവാണി നിലയങ്ങൾ അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ യുവകലാസാഹിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കോഴിക്കോട് ആകാശവാണിക്ക് മുന്നിൽ സാംസ്കാരിക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നാടക പ്രവർത്തകയും ആകാശവാണി ഗസ്റ്റ് ആർട്ടിസ്റ്റുമായ അജിത നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ജില്ലാജോ . സെക്രട്ടറി കെ.വി. സത്യൻ അധ്യക്ഷം വഹിച്ചു. ഇപ്റ്റ ജില്ലാ സെക്രട്ടറി സി.പി സദാനന്ദൻ , യുവകലാസാഹിതി ജില്ലാ സെക്രട്ടറി അഷ്റഫ് കുരുവട്ടൂർ എന്നിവർ സംസാരിച്ചു. ചേളന്നൂർ പ്രേമൻ സ്വാഗതവും ജയശങ്കർ കിളിയംകണ്ടി നന്ദിയും പറഞ്ഞു.
Related Articles
Check Also
Close-
ബാലുശേരി ജയ്റാണി പബ്ലിക് സ്കൂളിൽ ഹൃദ്യമായ ആന്വൽഡേ ആഘോഷം
March 13, 2022