കോഴിക്കോട് : ഭരണഘടന ശില്പി ഡോ ബി.ആർ.അംബേദ്കറെ
അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ
നടപടിയിൽ പ്രതിഷേധിച്ച് പട്ടിക ജാതി ക്ഷേമ സമതി ( pks )കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് പുതിയ ബസ്റ്റാന്റ് പരിസരത്തു നടത്തിയ പ്രതിഷേധ സദസ്സ് നടത്തി. KSKTU സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.ബസ്റ്റാന്റ് പരിസരത്ത് pks സംസ്ഥാന കമ്മറ്റി അംഗം
:ഷാജി തച്ചയിൽഅധ്യക്ഷത വഹിച്ച ചടങ്ങിൽ എം മിനി, വിപി ശ്യാംകുമാർ , പി ടി ബാബു , കെ പ്രകാശൻ ജ്യോൽസ്ന എസ് വി എന്നിവർ സംസാരിച്ചു
ജില്ലാ സെക്രട്ടറി സ.ഒ എം ഭരദ്വാജ് സ്വാഗതവും
കെ ടി സുനിൽകുമാർ നന്ദിയും അർപ്പിച്ചു.