
തിരുവനന്തപുരം: പാമ്പ്, തേനീച്ച, കടന്നൽ എന്നിവയു ടെ ആക്രമണത്തിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരം രണ്ടുലക്ഷത്തിൽ നിന്ന് നാലു ലക്ഷമാക്കി. വനത്തിനുള്ളിലോ പുറത്തോ എന്നത് പരിഗണിക്കാതെയാണ് സഹായ ധനം നൽകുക. ദുരന്തപ്രതികരണ നിധി (എസ്‌ഡിആർഎഫ്) യിൽനിന്ന് പണം അനുവദിക്കും. മരണം അംഗീകൃത ഡോക്ടർ സാക്ഷ്യപ്പെടുത്തണമെന്ന് നിബന്ധനയുണ്ട്. അതേസമയം വന്യജീവി ആക്രമണംമൂലം ജീവൻ നഷ്ട്‌ട മാകുന്നവരുടെ ആശ്രിതർക്കുള്ള സഹായധനം നേരത്തേ നൽകിയിരുന്ന 10 ലക്ഷം തുടരും. അതിൽ നാലുലക്ഷം ദുരന്തപ്രതികരണനിധിയിൽ നിന്നും ആറുലക്ഷം വനംവകുപ്പിൽനിന്നുമാകും അനുവ ദിക്കുക. വന്യജീവി സംഘർഷംമൂലം മരിച്ചവരുടെ അന്ത്യ കർമങ്ങൾക്കായി 10,000 രൂപ എക്‌സ്ഗ്രേഷ്യ ദുരന്തപ്രതി കരണനിധിയിൽനിന്നനുവദിക്കും. പരിക്കേറ്റവർക്കുള്ള ചികിത്സ, നഷ്‌ടപ്പെടുന്ന ഗൃഹോ പകരണങ്ങൾക്കുള്ള നഷ്‌ടപരിഹാരം എന്നിവയും സഹായധന പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. തിരച്ചിൽ, രക്ഷാപ്രവർത്തനം, ദുരന്തസാധ്യതയു ള്ളവരെ ഒഴിപ്പിക്കൽ എന്നിവയുടെ യഥാർഥ ചെലവ് ദുരന്തപ്രതികരണനിധിയിൽനിന്ന് നൽകും.
വന്യജീവി ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ ചത്താലും നഷ്ടപരിഹാരം കിട്ടും.
എരുമ, പശു 37,500 1,12,500,
ആട്, പന്നി 40001,20,000, കോഴി, താറാവ് ഒന്നിന് 100, കാലിത്തൊഴുത്ത് നഷ്‌ടമായാൽ 3000 1,00,000