
കോയമ്പത്തൂർ :
വടപുതൂർ ഗ്രാമത്തിൽ അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ ഗ്രാമീണ പങ്കാളിത്ത വിലയിരുത്തൽ സംഘടിപ്പിച്ചു.
വടപുതൂർ,കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവർത്തി പരിചയം (RAWE) യുടെ ഭാഗമായാണ് അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറിലെ വിദ്യാർത്ഥി സംഘം ഒക്ടോബർ 30 ന് -വടപുതൂർ ഗ്രാമത്തിൽ ഗ്രാമീണ പങ്കാളിത്ത വിലയിരുത്തൽ (Participatory Rural Appraisal – PRA) പരിപാടി നടത്തിയത്. ഗ്രാമവാസികളുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി നടന്നു. പരിപാടിയുടെ ഭാഗമായി മൊബിലിറ്റി മാപ്പും (Mobility Map) സീസണൽ കലണ്ടറും (Seasonal Calendar) തയ്യാറാക്കി. ഗ്രാമത്തിൻ്റെ പ്രധാന കൃഷിയുടെ സീസണുകൾ, സാമൂഹിക സംവിധാനങ്ങൾ എന്നിവയെ കുറിച്ച് കർഷകർ നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി ടീം അവ വിശകലനം ചെയ്തു.പരിപാടിയുടെ പ്രധാന ലക്ഷ്യം ഗ്രാമത്തിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക പ്രവർത്തനങ്ങൾ, കൃഷി രീതികൾ, സാമൂഹിക ബന്ധങ്ങൾ എന്നിവ മനസ്സിലാക്കുക എന്നതായിരുന്നു.
വിദ്യാർത്ഥികൾക്ക് ഗ്രാമജീവിതത്തെ നേരിട്ട് അനുഭവിച്ചറിയാനുള്ള അവസരവും ഇതിലൂടെ ലഭിച്ചു.
അമൃത കാർഷിക കോളേജിലെ ഡീൻ ആയ ഡോ. സുധീഷ് മണാലിന്റെയും, മറ്റു അധ്യാപകരുടെയും മാർഗനിർദേശത്തോടെ വിദ്യാർത്ഥികളായ മാധേഷ്,നിതീഷ്, മധൻ, ഹരി സൂര്യ, ദക്ഷിണ, അഞ്ജിത, ഷണ്മുഖവർഷിനി, ദർശിനി,അനന്യ, ശ്രീ ലക്ഷ്മി എന്നിവരും ചേർന്നാണ് ഈ പരിപാടി വിജയകരമായി നടത്തിയത്.
കർഷകർ വിദ്യാർത്ഥികളുടെ ഈ ശ്രമത്തെ പ്രശംസിച്ചു, ഭാവിയിൽ ഇത്തരത്തിലുള്ള പ്രായോഗിക പഠനങ്ങൾ കൂടുതൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.




