KERALAOtherstop news

സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിക്ക് പേരും ലോഗോയും നിര്‍ദേശിക്കാം ; പതിനായിരം രൂപ സമ്മാനം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ബ്രാന്‍ഡിക്ക് പേരിടാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. അനുയോജ്യമായ പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് പതിനായിരം രൂപ വീതം സമ്മാനം നല്‍കുമെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.

പാലക്കാട് മേനോന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡിസ്റ്റിലറീസ് ലിമിറ്റഡില്‍ നിന്ന് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ ലോഗോയും പേരും നിര്‍ദേശിക്കാനാണ് പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്.

നിര്‍ദേശിക്കുന്ന പേരും ലോഗോയും 2026 ജനുവരി ഏഴാം തീയതിക്കകം ലഭിച്ചിരിക്കണം. നിര്‍ദേശങ്ങള്‍ malabardistilleries@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close