ഈങ്ങാപ്പുഴ : മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാർഷിക ആഘോഷം ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ വിന്നർ മാസ്റ്റർ ശ്രീനന്ദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബത്തേരി രൂപത വികാരി ജനറൽ ഫാ ജേക്കബ് ഓലിക്കൽ അധ്യക്ഷൻ ആയിരുന്നു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ, സ്കൂൾ പ്രിൻസിപ്പൽ ഫാ സിജോ പന്തപ്പിള്ളിൽ, സ്കൂൾ മാനേജർ ഫാ തോമസ് മണ്ണിത്തോട്ടം, വാർഡ് മെമ്പർ അമൽ രാജ്, പിടിഎ പ്രസിഡന്റ് വില്യം അമ്പാട്ട്, വൈസ് പ്രിൻസിപ്പൽ ഷൈനി തോമസ്, മാസ്റ്റർ അബിൻ സിജോ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാ പരിപാടികളോടെ വാർഷികാഘോഷം സമാപിച്ചു.