
കൊച്ചി :മാറുന്ന കാലത്തിനനുസരിച്ചുള്ള മാറ്റത്തിന് തുടക്കമിട്ടിരിക്കുകയാണ് കൊച്ചി നഗരം.ഏറ്റവും ഒടുവിൽ നഗരസൗന്ദര്യവൽക്കരണം ലക്ഷ്യമിട്ട് കൊച്ചി കോർപ്പറേഷനും മറ്റ് ഏജൻസികളും ചേർന്ന് മൂന്ന് പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചതോടെ വളരെയധികം പ്രതീക്ഷയിലാണ് കൊച്ചി നിവാസികൾ.ഇതിൽ ആദ്യത്തേത് ഹൈക്കോടതി ജങ്ഷൻ മുതൽ ദർബാർ ഹാൾ ഗ്രൗണ്ട് വരെയുള്ള റോഡിന്റെ സൗന്ദര്യവൽക്കരണമാണ്.രണ്ടാമത്തെ പദ്ധതിയായ ക്വീൻസ് വാക്ക് വേയുടെ നവീകരണം പൂർത്തിയാക്കി ചൊവ്വാഴ്ച ഉദ്ഘാടനം നിർവഹിച്ചു.കൂടാതെ മംഗളവനം മുതൽ ദർബാർ ഹാൾ ഗ്രൗണ്ട് വരെയുള്ള ഭാഗം ശബ്ദ മേഖലയായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും പ്രഖ്യാപിച്ചു. നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികൾക്കാണ് കോർപ്പറേഷനും മറ്റ് ഏജൻസികളും ചേർന്ന് രൂപം നൽകിയിരിക്കുന്നത്.പാതകളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കാൻ ഒരു സ്ഥിരം സംവിധാനം ഒരുക്കുകയും, അടുത്തുള്ള സ്ഥാപനങ്ങളുടെ അതിർത്തി ഭിത്തികളിലും മീഡിയനുകളിലും പച്ചപ്പ് ഒരുക്കി സൗന്ദര്യം വർധിപ്പിക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം’ മേയർ എം അനിൽകുമാർ റോഡിന്റെ സൗന്ദര്യവത്കരണത്തെ കുറിച്ച് വ്യക്തമാക്കി.ഷണ്മുഖം റോഡിലെ വിവിധ സ്ഥാപനങ്ങളുടെ അതിർത്തി ഭിത്തികളിൽ പ്രത്യേകതരം സസ്യങ്ങൾ നട്ടുപിടിപ്പിക്കാൻ ഹോർട്ടികൾച്ചർ സൊസൈറ്റി ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്നതാണ് ഇതിലെ പ്രധാന കാര്യം. നട്ടുപിടിപ്പിക്കൽ മാത്രമല്ല ഇവയുടെ മുന്നോട്ടുള്ള നടത്തിപ്പും ഇപ്പോൾ ധാരണയായിട്ടുണ്ട്. ഈ സസ്യങ്ങളുടെ പരിപാലന ചുമതല അതാത് സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ സമ്മതിച്ചിട്ടുണ്ട്.
more news:സ്വര്ണം ഇനി പണം കൊടുത്ത് വാങ്ങാന് പാടില്ല..പുതിയ നിയമവുമായി കുവൈത്ത്
വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ വിജയകരമായി നടപ്പിലാക്കിയ മാതൃക പിന്തുടർന്ന് കൊച്ചിയെ വൃത്തിയുള്ളതും മനോഹരവുമായ പാതകളുള്ള നഗരമാക്കി മാറ്റാനാണ് ഈ പദ്ധതിയിലൂടെ കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ഈ മാതൃക ഇപ്പോൾ കൊച്ചിയിലേക്ക് വ്യാപിപ്പിക്കുകയാണ്. കേരളത്തിലെ ഏറ്റവും ഏറ്റവും വലിയ നഗരമായ, ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ എത്തുന്ന ഇവിടെ മുഖം മിനുക്കുകയാണ് ഇപ്പോൾ.റോട്ടറി ക്ലബ്, വൈഎംസിഎ, ലയൺസ് ക്ലബ് തുടങ്ങിയ സംഘടനകൾ റോഡുകളുടെ പരിപാലന ചുമതല ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു. ചാതിയത്ത് റോഡരികിലെ ക്വീൻസ് വാക്ക് വേ ഗ്രാനൈറ്റ് പാകിയ നടപ്പാതകൾ, സൈക്കിൾ ട്രാക്ക്, പൂന്തോട്ടങ്ങൾ, എൽഇഡി വിളക്കുകൾ എന്നിവ ഉപയോഗിച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇത് മേഖലയിൽ എത്തുന്നവർക്ക് വളരെയധികം സൗകര്യപ്രദമായി ഉപയോഗപ്പെടുത്താവുന്നതാണ്.
എബ്രഹാം മാടക്കൽ റോഡ് മുതൽ ഷണ്മുഖം റോഡ് വരെയുള്ള പ്രദേശം നിശബ്ദ മേഖലയായി പ്രഖ്യാപിച്ചു.
more news:ആവേശമായി സെൻ്റ് ആൻ്റണീസ് പബ്ലിക് സ്കൂൾ ഇൻ്റർ സ്കൂൾ സ്പോർട്സ് മീറ്റ്.
പാർക്ക് അവന്യൂ റോഡ് മുതൽ ദർബാർ ഹാൾ ഗ്രൗണ്ട് വരെ ഇതിൽ ഉൾപ്പെടുന്നു. മംഗളവനം, ഹൈക്കോടതി, ബിഷപ്പ്സ് ഹൗസ്, സർക്കാർ ഗസ്റ്റ് ഹൗസ്, സെന്റ് തെരേസാസ് കോളേജ്, സുഭാഷ് പാർക്ക്, കുട്ടികളുടെ പാർക്ക്, സർക്കാർ ലോ കോളേജ്, മഹാരാജാസ് കോളേജ്, ജനറൽ ആശുപത്രി എന്നിങ്ങനെ നിരവധി സ്ഥാപനങ്ങൾ ഈ മേഖലയിലുണ്ട്.ആദ്യഘട്ടത്തിൽ ‘നോ ഹോൺ’ ബോർഡുകൾ സ്ഥാപിക്കാനാണ് തീരുമാനം. പൊതുജനങ്ങൾക്ക് ബോധവൽക്കരണ പരിപാടികൾ നൽകി ഈ പ്രദേശത്തെ പൂർണ്ണമായും നിശബ്ദ മേഖലയാക്കി മാറ്റാനാണ് ആത്യന്തികമായി ലക്ഷ്യമിടുന്നത്. ഇതിലൂടെ ലോകോത്തര നിലവാരമുള്ള നഗരമെന്ന ഖ്യാതി കൊച്ചിയ്ക്കും കൈവരുമെന്നാണ് പ്രതീക്ഷ.നഗരത്തിലെ വികസന പ്രവർത്തനങ്ങൾ ഒരു വശത്ത് തകൃതിയായി നടക്കുന്ന വേളയിലാണ് സൗന്ദര്യവത്കരണവും മറ്റൊരു ഭാഗത്ത് കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കുന്നത്. പൊതുവെ കൊച്ചിയ്ക്ക് ഉള്ള ദുഷ്പേരുകളിൽ ഒന്നായിരുന്നു വൃത്തിയുമായി ബന്ധപ്പെട്ട പഴി. അധികം വൈകാതെ ഇതിൽ നിന്നൊരു മോചനം നഗരത്തിന് ഉണ്ടാവുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.




