KERALAlocaltop news

ക്രൈസ്തവ സംഭാവനകൾ വിസ്മരിക്കപ്പെടരുത്: മോർ സാമുവൽ തെയോഫിലോസ് മെത്രാപ്പോലീത്ത

 

തിരുവല്ല : സ്വാതന്ത്ര്യസമരത്തിൽ ഉൾപ്പെടെയുള്ള ക്രൈസ്തവ സംഭാവനകൾ വിസ്മരിക്കപ്പെടരുത് എന്നും രാഷ്ട്രത്തിൻറെ പുരോഗതിയിലെ എല്ലാ ഘട്ടത്തിലും ക്രിസ്തു സ്നേഹത്തിൽ അധിഷ്ഠിതമായ ക്രൈസ്തവ പങ്കാളിത്തം ഉണ്ടായിരുന്നു എന്നും ആ മഹത്തായ പാരമ്പര്യം ഉൾക്കൊണ്ട് ദേശീയോദ്ഗ്രഥനത്തിനും രാഷ്ട്ര പുനർ നിർമ്മാണത്തിനും നമ്മെ തുടർന്നും സമർപ്പിക്കണമെന്നും മോറോൻ മോര്‍ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. നാഷണൽ ക്രിസ്ത്യൻ മൂവ്മെൻറ് ഫോർ ജസ്റ്റിസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമരത്തിലെ ക്രൈസ്തവ പങ്കാളിത്തം എന്ന വിഷയത്തിൽ തിരുവല്ല കൊമ്പാടി എബ്രഹാം മാർത്തോമ മെമ്മോറിയൽ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ചാപ്പലിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. എൻ സി എം ജെ ജില്ലാ വൈസ് പ്രസിഡൻറ് റവ. ഷാജി കെ ജോർജ് അധ്യക്ഷത വഹിച്ചു. ഡോ. പ്രകാശ് പി തോമസ് വിഷയാവതരണം നടത്തി.

വെരി. റവ. ഡോ. എബ്രഹാം ഇഞ്ചക്കലോടി കോർ എപ്പിസ്കോപ്പ, പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡൻറ് പാസ്റ്റർ ജെ. ജോസഫ്, മാർത്തോമാ സന്നദ്ധ സുവിശേഷ സംഘം ജനറൽ സെക്രട്ടറി റവ. പി സി ജെയിംസ്, എപ്പിസ്കോപ്പൽ ജൂബിലി ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ റവ. ഡോ. കെ സി വർഗീസ്, ജില്ലാ സെക്രട്ടറി അനീഷ് തോമസ്, ബെൻസി തോമസ് എന്നിവർ പ്രസംഗിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close