
കോഴിക്കോട്: നഗരത്തിലെ പുരാതന മുസ്ലിം തറവാടുകളിൽ ഒന്നാ യ കുറ്റിച്ചിറയിലെ ചെറിയ പലാക്കിൽ മാളിയേക്കൽ കുടുംബാംഗങ്ങൾ ബേപ്പൂർ സിറ്റി പാലസിൽ ഒത്തു കൂടി.
നഗരത്തിലും പുറത്തുമായി താമസമാക്കിയ തറവാട് അംഗങ്ങൾ പരസ്പരം സംഗമത്തിൽ വിവിധ തലമുറകളിലെ ആയിരത്തോളം പേർ പങ്കെടുത്തു.
‘ഒരു വട്ടം കൂടി’ സംഗമം മജീഷ്യൻ പ്രദീപ് ഹുഡിനോ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി പ്രസിഡണ്ട് സി.പി.എം സഈദ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ കെ.മൊയ്തീൻകോയ, എം. ഗിരിജ ടീച്ചർ, ജനറൽ സിക്രട്ടറി സി.പി.എം.സുധീർ ,ട്ര ഷറർ മുഹമ്മദ് സാദിഖ് ,സി.പി.എം.ഇജാസ്, സി.പി.എം.അബ്ദുറഹിമാൻ (അന്ത്രു), എന്നിവർ പ്രസംഗിച്ചു.
കെ.വി.ഷുഹൈബ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
മുതിർന്ന അംഗങ്ങളെയും വിവിധ മേഖലയിൽ മികവ് തെളിയിച്ചവരെയുംആദരിച്ചു. സി.പി.എം ഉസ്മാൻ കോയ, കെ.ഉസ്മാൻ കോയ, സി.പി.എം.ഉമ്മർകോയ, സി.പി.എം സൈഫുദ്ദീൻ അഹമ്മദ്, സി.പി.എം. ഇൽയാസ്, എൻ.സി.ഇബ്രാഹിം കോയക്കുട്ടി, പി.സക്കീർ , സി.പി.എം.അബൂബക്കർറാസി, സി.പി.എം. അന്ത്രു, എം .എം.അബ്ദുൽ ഗഫൂർ, എന്നിവർ സമ്മാനദാനം നടത്തി.
സമാപന സമ്മേളനം അഹമ്മദ് ദേവർ കോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സി.പി.എം.തസ് ലീന മുഹമ്മദലിയെ ഹാപ്പി ഫാമിലിയായി തെരഞ്ഞെടുത്തു.
വിവിധ കലാപരിപാടികളും കുടുംബ സംഗമത്തിനു കൊഴുപ്പേകി.




