
കോഴിക്കോട്: വെള്ളയില്‍ ആവിക്കല്‍ തോടില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് പാടില്ലെന്ന് കോടതി വിധി ജനകീയ സമരത്തിന്റെ വിജയമാണെ് എസ് ഡി പി ഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി. ജനവാസ കേന്ദ്രമായ ആവിക്കല്‍ തോട് പ്രദേശത്ത് മാലിന്യപ്ലാന്റ് നിര്‍മിക്കുന്നതിനെതിരെ പ്രദേശവാസികള്‍ നടത്തിയ സമരത്തിന് തുടക്കംമുതല്‍ പാര്‍ട്ടി പിന്തുണ നല്‍കിയിട്ടുണ്ട്. തുടർന്നും പാര്‍ട്ടി ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ന്യായമായ സമരമാണ് പ്രദേശവാസികള്‍ നടത്തിയതെന്ന കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സമരക്കാര്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.