
കോഴിക്കോട് പണിക്കർ റോഡിൽഫൂട്ട് പാത്തിൽ നിർത്തിയിട്ട സ്കൂട്ടറും അതിനകത്തുണ്ടായിരുന്ന 47000 രൂപയും മോഷ്ടിച്ച ഹർഷിദിനെയാണ് (26) വെള്ളയിൽ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് ടി കെയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് പിടികൂടി.ഈ മാസം 10 തീയതി
കേസിനാസ്പദമായ സംഭവം നടക്കുന്നത് വേങ്ങേരി സ്വദേശിയുടെ പരാതി പ്രകാരം കേസെടുത്തു അന്വേഷണം നടത്തിയ വെള്ളയിൽ പോലീസ് നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതികളെ തിരിച്ചറിയുകയും പോലീസ് പിടിക്കുമെന്ന് ഉറപ്പായപ്പോൾ പ്രതികൾ മോഷ്ടിച്ച പണവുമായി ആഡംബര ജീവിതംനയിക്കാൻ ഗോവ തമിഴ്നാട് എന്നിവിടങ്ങളിലേക്ക് പോകുകയും പിന്നീട് പോലീസിന്റെ രഹസ്യ നീക്കത്തിലൂടെ ഹർഷ ദിനെ കോഴിക്കോട് ബീച്ച് ഭാഗത്തുനിന്ന് പിടികൂടുകയും ഹർഷദിന് ഇതിനുമുമ്പും മോഷണം കേസിലെ പ്രതിയാണെന്നും മറ്റു പ്രതികളായ ആഷിക് (21)ഷാഹുൽ ഹമീദ് (22) എന്നിവരെയും ഇനി പിടികൂടാൻ ഉണ്ട് ഇവർക്കായി പോലീസ് ഊർജ്ജിതമായി അന്വേഷണം നടത്തിവരുകയാണ് വെള്ളയിൽ ഇൻസ്പെക്ടർ ബൈജു കെ ജോസ്, എസ് ഐ അബ്ദുൾ റസാഖ്, എസ് സി പി.ഒ മാരായ നിഷാദ്, ദീപു പി. സിറ്റി ക്രൈം സ്ക്വാഡിലെ ഷാലു എം സജേഷ് കുമാർ പി, സുജിത്ത് സി കെ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്