
കോഴിക്കോട്: പാറോപ്പടി അങ്ങാടിയിൽ നിന്ന് ചേവരമ്പലത്തേക്ക് പോകുന്ന റോഡ് വീതി കൂട്ടി പുനരുദ്ധാരണം നടത്തണമെന്ന് പാറോപ്പടി സ്നേഹ റസിഡന്റ്സ് അസോസിയേഷൻ പതിമൂന്നാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
ഈ റോഡിൽ പല ഭാഗങ്ങളിലും വീതി വളരെ കുറവായതിനാൽ ട്രാഫിക് തടസ്സങ്ങൾ പതിവാണ്.
അത് കൊണ്ട് പാറോപ്പടി – ചേവരമ്പലം റോഡ് രണ്ട് വാഹനങ്ങൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാവുന്ന വിധത്തിൽ വീതി കൂട്ടി പുനർനിർമാണം നടത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കഥാകൃത്ത് ജോസഫ് പൂതക്കുഴി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് അഡ്വ. ലിസി ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
കോർപ്പറേഷൻ കൗൺസിലർമാരായ ടി. കെ ചന്ദൻ, സരിത പറയേരി
എന്നിവർ വിവിധ റോളിംഗ് ട്രോഫികൾ വിതരണം ചെയ്തു. പി സദാനന്ദൻ,
കെ.ജി സുകുമാരൻ നായർ,
ജേക്കബ് ജോസ്, നളിനാക്ഷൻ,
ജനറൽ സെക്രട്ടറി അഡ്വ. വി പി രാധാകൃഷ്ണൻ, ട്രഷറർ പി. പി മുസ്തഫ സംസാരിച്ചു. വിവിധ കലാപരിപാടികൾ, മജീഷ്യൻ ബാബു പേരാമ്പ്രയുടെ മാജിക്ക് ഷോ എന്നിവയും നടന്നു.
പുതിയ ഭാരവാഹികളായി സി.പി പ്രേമൻ (പ്രസിഡൻ്റ്),
കെ.ജെ മാത്യു (ജനറൽ സെക്രട്ടറി), ഡോ. അരുൺ കുമാർ, ശശിധരൻ മുള്ളനാറമ്പത്ത്, പ്രൊഫ. ലൈല ബി ദാസ് , അബൂബക്കർ സിദ്ദീഖ്, ബാബു ( വൈസ് പ്രസിഡന്റുമാർ)
പി.സി റെജീന,
ബീന ജേക്കബ് , ഡോ. മനു വി തോട്ടകാട് (സെക്രട്ടറിമാർ),
പി.പി മുസ്തഫ (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.




