കോഴിക്കോട് : ആശീർവാദ് ലോൺസ്, ഐശ്വര്യ ആർക്കേഡ് എന്ന സ്ഥാപനങ്ങൾ കാരണം പരിസരവാസികൾക്കുണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങളെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
നാട്ടുകാരുടെ പരാതിയിൽ കഴമ്പുണ്ടെന്നും സ്ഥാപനങ്ങളിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ വിശദമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതുമാണെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ആശീർവാദ് ലോൺസിന്റെയും ഐശ്വര്യ ആർക്കേഡിന്റെയും ഉടമകൾ ഓഗസ്റ്റിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണം.
നഗരസഭാസെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ്, റീജിയണൽ ഫയർ ഓഫീസർ എന്നിവർ പരാതിയെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഇവർ ഓഗസ്റ്റിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. സ്ഥാപനങ്ങളുടെ പ്രവർത്തനം കാരണം ശുദ്ധ വായുവും ശൂദ്ധ ജലവും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് കാരപ്പറമ്പ് സ്വദേശി ഗീവർഗ്ഗീസ് പോൾ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച പരാതിയിൽ പറയുന്നു.