തിരുവനന്തപുരം :ഇന്ത്യ ചൈന സംഘർഷത്തിൽ വീരമൃത്യു വരിച്ച സൈനികർക്കാണ് ഏഷ്യാനെറ്റ് സാറ്റ് ലൈറ്റ് കമ്മ്യൂണിക്കേഷൻ ആദരമർപ്പിച്ചത്.ഇരുപതു സൈനികരുടെ കുടുംബങ്ങൾക്ക് ഓരോ ലക്ഷം വീതമാണ് നൽകിയത്.തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സി. ഇ. ഒ & പ്രസിഡന്റ് ജി.ശങ്കരനാരായണൻ പാങ്ങോട് മിലിട്ടറി സ്റ്റേഷൻ വി. സ്. എം കമന്റന്റ് സി കാർത്തിക് ശേഷാദ്രിക്ക് 20 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.ഏഷ്യാനെറ്റ് എച്ച്.ആർ ഹെഡ് ഡി.രവീന്ദ്രനാഥ്, ചിഫ് ഫിനാൻസ് ഹെഡ് പിസ് സുരേഷ്, കമ്പനി സെക്രട്ടറി ജോബി മാത്യു എന്നിവർ സംബന്ധിച്ചു.