
–ബാബു ചെറിയാൻ – കോഴിക്കോട് :മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കക്കയം ഇക്കോ ടൂറിസം സെന്റർ സഞ്ചാരികൾ കൈവിടുന്നു. വർഷങ്ങളായി വികസനം കാത്ത് കിടക്കുന്ന ഇവിടെ രണ്ടിടത്ത് പ്രവേശന ഫീസ് വാങ്ങുന്നതും സന്ദർശകർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതുമാണ് സന്ദർശകർ കക്കയം അങ്ങാടിക്കടുത്ത കരിയാത്തുംപാറയിലെത്തി മടങ്ങാൻ കാരണം. കക്കയത്തെ പ്രധാന ആകർഷണമായ ഉരക്കുഴി വെള്ളച്ചാട്ടത്തിന് മുകളിൽ ഇരുകരകളേയും ബന്ധിപ്പിച്ചിരുന്ന തൂക്കുപാലം തകർന്നിട്ട് 17 വർഷമായിട്ടും പാലം പുനസ്ഥാപിക്കാൻ ഒരു നടപടിയും ആയില്ല. രണ്ടിടത്ത് എൻട്രി ഫീ നൽകി കക്കയം ഡാം സൈറ്റ് കവാടത്തിലെത്തിയാൽ ഉരക്കുഴിയിലേക്ക് പോകാൻ ഒന്നര കി മി വനപാതയിലൂടെ നടക്കണം. കടുവയും, കാട്ടാനയും, കാട്ടുപോത്തും, പുലിയും, കരടിയുമെല്ലാമുള്ള ഇവിടെ വിജനമായ വനപാതയിലൂടെ ജീവൻ കൈയിലെടുത്തു വേണം അര മണിക്കൂറോളം നടന്ന് ഉരക്കുഴിയിലെത്താൻ. ഇരുവശത്തേയും നിബിഡ വനത്തിൽ നിന്ന് വന്യമൃഗങ്ങൾ ഏതുനിമിഷവും ചാടിവീഴാ മെങ്കിലും സന്ദർശകരുടെ സുരക്ഷയ്ക്കായി ഒരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ഒരു കാരണവുമില്ലാതെ 60 രൂപ എൻട്രി ഫീസ് വാങ്ങുന്ന വനം വകുപ്പ് സന്ദർശകരുടെ ജീവന് പുല്ലുവിലയാണ് കൽപ്പിക്കുന്നത്. ഉരക്കുഴിയിലേക്ക് പോകാൻ വനം വകുപ്പ് ഏർപ്പെടുത്തിയ ജീപ്പിന് 350 രൂപയാണ് ചാർജ്. ഏഴ് പേർക്ക് യാത്ര ചെയ്യാമെങ്കിലും ഒന്നോ, രണ്ടോ , മൂന്നോ അംഗങ്ങളടങ്ങുന്ന സഞ്ചാരികൾക്ക് ഇത് അധിക ചെലവാണ്. കക്കയം ഡാം സൈറ്റിൻ്റെ കവാടത്തോടു ചേർന്നാണ് രണ്ടാമത്തെ ഫീസ് പിരിവ്. റിസർവോയർ കെ എസ് ഇ ബിയുടെ അധീനതയിലായതിനാൽ പ്രവേശനത്തിന് നേരത്തെ വനം വകുപ്പിന് നൽകിയ 60 രൂപയ്ക്ക് പുറമെ ഇവിടെ 30 രൂപകൂടി നൽകണം. അതുകൂടാതെ വാഹനങ്ങൾക്ക് പാർക്കിങ് ഫീസും കെ എസ് ഇ ബി ഈടാക്കുന്നു. ബൈക്കിന് 20 കാറുകൾക്ക് – 40 , മിനി ബസിന് 100 രൂപ എന്നിങ്ങനെയാണ് പാർക്കിങ് ഫീസ്. കവാടം കടന്നാലുടൻ വാഹനം പാർക്ക് ചെയ്ത് വേണം ഒന്നര കി.മി അകലെയുള്ള ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് നടന്നു പോകാൻ. ഡാമിൻ്റെ സുരക്ഷാ കാരണം പറഞ്ഞാണ് ഇവിടേക്ക് വാഹനഗതാഗതം നിരോധിക്കുന്നത്. ഡാം സൈറ്റ് കവാടത്തിൽ നിന്ന് ഉരക്കുഴിയിലേക്ക് നേരിട്ട് ടാർ റോഡുണ്ട്. ഈ റോഡിൽ നിന്ന് താഴേക്കുള്ള മറ്റൊരു റോഡിലൂടെയാണ് ഡാം പരിസരത്ത് എത്താനാവുക. ആ റോഡ് ചങ്ങല കെട്ടി അടച്ചിട്ടുണ്ട്. എങ്കിലും ഇല്ലാത്ത സുരക്ഷാ കാരണം പറഞ്ഞ് ടൂറിസ്റ്റുകളെ ബുദ്ധിമുട്ടിക്കുന്നതിലാണ് അധികൃതർക്ക് താര്പര്യം. ടാർ റോഡിൽ നിന്ന് ഉരക്കുഴിയിലേക്ക് കല്ലു പതിച്ച ചെങ്കുത്തായ പാതയാണ് . ഈ പാത ആരംഭിക്കുന്ന ഭാഗത്ത് യഥേഷ്ടം പാർക്കിങ്ങിന് സൗകര്യം ഉണ്ട്. പാർക്കിങ് ഫീസ് വാങ്ങി ഇവിടെ പാർക്കിങ് അനുവദിച്ചാൽ കൂടുതൽ വിനോദ സഞ്ചാരികൾ എത്തുമെന്നാണ് ടൂറിസ്റ്റ് ഗൈഡുകൾ പറയുന്നത്. 2003 ൽ വനം സംരക്ഷണസമിതി നിലവിൽ വന്നതോടെ 2005ൽ ഇക്കോ ടൂറിസം സെന്ററായി ഉരക്കുഴി വെള്ളച്ചാട്ടം ഉൾപ്പെടുത്തി. പ്രവേശന ടിക്കറ്റ് നിരക്ക് വർഷംതോറും വർധിപ്പിക്കുമെങ്കിലും ടൂറിസ്റ്റ‌് കേന്ദ്രം ഇപ്പോഴും അസൗകര്യങ്ങളിൽ വീർപ്പുമുട്ടുകയാണ്. എൻട്രി ടിക്കറ്റ് കൗണ്ടറുകളിലും, ടൂറിസ്റ്റ് ഗൈഡുകളായും ജോലി ചെയ്യുന്നത് ഈ മേഖലയിൽ നിന്നുള്ള ഏതാനും പുരുഷന്മാരും വീട്ടമ്മമാരുമാണ്. സന്ദർശകരുടെ കുറവ് ഇവരുടെ വരുമാനത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും വനം വകുപ്പ് അധികാരികൾക്ക് അതിലൊന്നും താത്പര്യമില്ല.
നൂറുകണ ക്കിനു സഞ്ചാരികൾ എത്തുന്ന ഉരക്കുഴി മേഖലയിൽ രണ്ട്
ഗൈഡുമാർ മാത്രമാണ് ഡ്യൂട്ടി യിലുള്ളത്. ഉരക്കുഴി കുളിക്കടവ്, ഉരക്കുഴി വെള്ളച്ചാട്ടം വ്യൂ പോയിന്റ് എന്നിവിടങ്ങളിൽ ടൂറിസ്റ്റുകൾക്ക് നിർദേശവും ക്ലാസും നൽകാൻ ഗൈഡുമാരുടെ കുറവു തടസ്സമാകുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനായി സ്ട്രച്ചർ ഇല്ല. ഏതാനും വർഷം മുൻപ് ഉരക്കുഴി വെള്ളച്ചാട്ടം കാണുന്നതിനിട യിൽ വീണ ഒരു യുവാവ് മരി ച്ചിരുന്നു.
തൂങ്ങിയാടുന്ന തൂക്കുപാലം
ഉരക്കുഴി വെള്ളച്ചാട്ടം കാണു ന്നതിനാണ് മിക്ക സഞ്ചാരികളും എത്തുന്നത്. 2008 ൽ പ്രളയത്തിൽ നശിച്ച തൂക്കു പാലത്തിനു പകരം പാലം നിർ മിക്കാൻ നടപടി ഉണ്ടായില്ല. ഗ്ലാസ് ബ്രിഡ്ജിന് എസ്‌റ്റിമേറ്റ് നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അനുമതി ലഭിച്ചിട്ടില്ല. ഈ വെള്ളച്ചാട്ടം മേഖലയി ലെ ഫെയ്‌സ് ടു ഫെയ്‌സ് പാറ കക്കയം ടൂറിസ്‌റ്റ് കേന്ദ്രത്തി ന്റെ സവിശേഷതയാണ്. തകർന്ന തൂക്കുപാലത്തിന്റെ സമീപ ത്താണിത്.
കക്കയം ടൗണിൽ നിന്നു 14 കി ലോമീറ്റർ സഞ്ചരിച്ചാണ് ടൂറി സ്‌റ്റുകൾ ഡാമിൽ എത്തുന്നത്.
ബി എസ് എൻ എൽ, ജിയോ ഒഴികെയുള്ള മൊബൈലിനു റേഞ്ചും ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. അപായ സമയത്ത് റെസ്ക്യൂ ആംബുലൻസ് സേവനവും ഇല്ല.




