KERALAlocaltop news

സ്കൂട്ടർ യാത്രക്കാരികളെ കയറിപ്പിടിക്കുന്ന യുവാവ് അറസ്റ്റിൽ*

* ഞരമ്പ് രോഗം മൂർഛിച്ചു

കോഴിക്കോട് : സ്കൂട്ടർ യാത്രികയെ കടന്നു പിടിച്ച താമരശ്ശേരി പുതുപ്പാടി സ്വദേശി പെരുമ്പള്ളി തയ്യിൽ വീട്ടിൽ മുഹമ്മദ് ഫാസിൽ (22 ) നെ കുന്ദമംഗലം പോലീസ് പിടികൂടി.
പിലാശ്ശേരി സ്വദേശിനിയായ യുവതി NIT ഭാഗത്തുനിന്നും പിലാശ്ശേരി ഭാഗത്തേക്ക് സ്കൂട്ടറിൽ യാത്ര ചെയ്തു വരുന്നതിനിടയിൽ പുള്ളാവൂർ കുറുങ്ങോട്ടു പാലത്തിനടുത്തുവെച്ച് മോട്ടോർസൈക്കിളിൽ പിറകിലായി വന്ന പ്രതി പരാതിക്കാരിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടുകൂടി കടന്നു പിടിക്കുകയായിരുന്നു.
പ്രതിക്കെതിരെ കൊടുവള്ളി സ്വദേശിനിയെ സ്കൂട്ടറിൽ പോകുന്ന സമയത്ത് പുള്ളാവൂർ കുറുങ്ങോട്ട് പാലത്തിനടുത്ത് വെച്ച് കടന്നു പിടിച്ചതിന് കുന്ദമംഗലം സ്റ്റേഷനിലും, താമരശ്ശേരി സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നഗ്നത പ്രദർശിപ്പിച്ചതിനും ,ലൈംഗിക ഉദ്ദേശത്തോടു കൂടി ശരീരത്തിൽ കയറി പിടിക്കുകയും ഇൻസ്റ്റാഗ്രാം വഴി പരാതിക്കാരിയുടെ മോർഫ് ചെയ്ത ചിത്രം അയച്ചു കൊടുത്തതിനുമായി താമരശ്ശേരി സ്റ്റേഷനിലുമായി പ്രതിയ്ക്ക് കേസുകൾ നിലവിലുണ്ട്. കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ ൻ്റെ നേതൃത്വത്തിൽ SI മാരായ നിതിൻ , ജിബിഷ SCPO മാരായ മനോജ്, അജീഷ്, സച്ചിത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close