
കോഴിക്കോട്: സിനിമ കാണുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ വെള്ളയിൽ നാലുകൂടിപറമ്പിൽ സ്വദേശി CV മൻസിലിൽ ഇർഫാർ ചുമ്മാ (18 ) നെയാണ് കസബ പോലീസ് പിടി കൂടിയത്.
01.05.2025 തിയ്യതി കോഴിക്കോട് ശ്രീ തിയ്യറ്ററിൽ നിന്ന് സിനിമ കാണുന്നതിനിടെ കക്കോടി സ്വദേശിനിയായ യുവതിയോട് സുഹൃത്തുക്കളോടൊപ്പം സിനിമ കാണാൻ വന്ന പ്രതി ലൈംഗിക ഉദ്ദേശത്തോടെ അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതി പെട്ടന്ന് തന്നെ പോലീസ് കൺട്രോൾ റൂമിലേയ്ക്ക് വിവരം അറിയിക്കുകയും, സന്ദേശം ലഭിച്ച ഉടൻ കസബ പോലീസ് ഇൻസ്പെക്ടർ കിരൺ.സി.നായർ – ന്റെ നിർദേശപ്രകാരം SI സുനിൽ കുമാർ, ASI മാരായ രജീഷ്, സജേഷ് കുമാർ, SCPO രാജീവ് കുമാർ പാലത്ത്, ലാൽ സിതാര എന്നിവർ ചേർന്ന് പ്രതിയെ തിയ്യേറ്ററിൽ വെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു..