KERALAlocal

വിദ്യാർത്ഥികൾക്കായുള്ള ആക്ടിറ്റ്യൂഡ്-2025 അഭിനയ പരിശീലന ശിൽപശാല ബ്രോഷർ പ്രകാശനം ചെയ്തു

കോഴിക്കോട്:മലയാളി കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ യൂണിറ്റിൻ്റേയും പതഞ്ജലി യോഗ റിസർച്ച്സെൻ്ററിൻ്റേയും സഹകരണ​ത്തോടെ കാലിക്കറ്റ് പ്രസ് ക്ലബ് ജില്ലയിലെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന പഞ്ചദിന അഭിനയ ശിൽപശാല -‘ആക്ടിറ്റ്യൂഡ്- ആക്ടിങ് വിത്ത് ആറ്റിറ്റ്യൂഡ്’ ബ്രോഷർ ​മുതിർന്ന നാടക കലാകാരൻ വിൽസൺ സാമുവൽ കലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി.മുഹമ്മദിന് നൽകി പ്രകാശനം ചെയ്തു.
വിദ്യാർഥികളുടെ സർഗശേഷി തിരിച്ചറിയാനും ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാനുമുള്ള പരിശീലനത്തോടൊപ്പം അഭിനയ കലയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാനുമാണ് റെസിഡൻഷ്യൽ ക്യാമ്പ് ഒരുക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും പ്രശസ്തരായ തിയറ്റർ ട്രെയിനർമാർ, ഡയറക്ടർമാർ,ആക്ടേഴ്സ്, ടി.വി. പ്രോഗ്രാം പ്രൊഡ്യൂസർമാർ എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.

more news:കോഴിക്കോട് കോർപറേഷനിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

സംഘാടക സമിതി ചെയർമാൻ കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, കൺവീനർ കൊല്ലേരി ശിവരാമൻ, ട്രഷറർ കെ.കെ. ഉണ്ണികൃഷ്ണൻ, ചീഫ് കോഓഡിനേറ്റർ കാലിക്കറ്റ് പ്രസ് ക്ലബ് സെക്രട്ടറി പി.കെ. സജിത്ത്, കോഓഡിനേറ്റർ പി.എസ്. രാകേഷ്, വൈസ് ചെയർമാൻമാരായ മേലാൽ മോഹനൻ, ഷീജ ചന്ദ്രൻ, ക്യാമ്പ് ഡയറക്ടർ കെ.കെ. പുരുഷോത്തമൻ, അസി. ഡയറക്ടർ സുലൈമാൻ കക്കോടി, എ.ബിജുനാഥ് എന്നിവർ പ്രകാശന ചടങ്ങിൽ പ​ങ്കെടുത്തു.ഡിസംബർ 20 മുതൽ 24 വരെ കക്കോടി ബദിരൂർ തപോവനത്തിലാണ് ക്യാമ്പ്. തെരഞ്ഞെടുക്കുന്ന നാൽപത് വിദ്യാർഥികൾക്കാണ് ക്യാമ്പ് . രജിസ്ടേഷൻ ആരംഭിച്ചു.ഗൂഗിൾ ഫോം വഴിയാണ് രജിസ്ട്രേഷൻ.കൂടുതൽ വിവരങ്ങൾക്ക് 9400686633,82 89950585 എന്നീ നമ്പറുമായി ബന്ധപ്പെടുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close