കോഴിക്കോട് : ആയുർവേദ മെഡിസിൻ മാനുഫാക്ചേർസ് ഓർഗനെസെഷൻ ഓഫ് ഇന്ത്യ (AMMOI) സംസ്ഥാന സമ്മേളന സ്വാഗത സംഘം രൂപീകരണയോഗവും , ലോഗോ പ്രകാശനവും ഹോട്ടൽ വുഡീസ് ഓഡിറ്റോറിയത്തിൽ നടന്നു. പരിപാടിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മേയർ .ഡോ ബീന ഫിലിപ് നിർവ്വഹിച്ചു. സംസ്ഥാന പ്രസിഡന്റെ ഡോ.രാം കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. രാമനാദൻ വിശദീകരണ പ്രസംഗം നടത്തി. നീലകണ്ഠൻ മൂസ്, ഡോ. മാനോജ് കാളൂർ എന്നിവർ പ്രസംഗിച്ചു ജില്ലാ പ്രസിഡണ്ട് ഡോ.സഹീർ അലി സ്വാഗതവും ജില്ലാ സെക്രട്ടറി ഡോ.സന്ദീപ് നന്ദിയും പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും മേയർ ഡോ.ബീന ഫിലിപ്പ് ചെയർമാനും ഡോ. മനോജ് കാളൂർ ജനറൽ കൺവീനർ ആയും 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
Related Articles
September 26, 2022
211