
കോഴിക്കോട്.
എന്തെങ്കിലും ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും ഇടതു കൈ യുടെ ഭാഗങ്ങളിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വയനാട് സ്വദേശിയായ 56 കാരൻ ബേബിമ്മോറിയൽ മെമ്മോറിയൽ ഹോസ്പിറ്റലിലെത്തുന്നത്.
ആഞ്ജിയോഗ്രാം തുടങ്ങി പലപരിശോധനകളെ തുടർന്ന് ഹൃദയത്തിൽ നിന്നും തലച്ചോറിലേക്ക് പോകുന്ന അയോട്ടിക് രക്ത കുഴലിന് മുഴ വരുന്ന Aortic arch aneurysm എന്ന രോഗാവസ്ഥയാണെന്ന് സ്ഥിരീകരിച്ചു. അപൂർവ്വ ഹൈബ്രിഡ് ശസ്ത്രക്രിയക്ക് വിധേ യനായി. സാധാരണ ഗതിയിൽ Aortic arch debranching with stenting എന്ന ഹൃദയ ശസ്ത്രക്രിയ ചെയ്യുമ്പോൾ തലച്ചോറിലേക്കുള്ള രക്തക്കുഴലിലെ രക്ത പ്രവാഹം കുറയാനും രക്തയോട്ടം നിൽക്കാനും അങ്ങനെ സ്‌ട്രോക് വരാനുള്ള സാധ്യതയും ഏറെയാണ്. ഹൃദയ ശസ്ത്രക്രിയയോടൊപ്പം തന്നെ തലച്ചോറിലേക്കുള്ള രക്തയോട്ടം പരിശോധിക്കുന്ന നൂതന സാങ്കേതിക വിദ്യയായ real-time Transcranial Doppler monitoring
ഉപയോഗിച്ച് നിരീക്ഷിച്ചുകൊണ്ട് ശസ്ത്രക്രിയ ചെയ്യുന്നത് വഴി സ്‌ട്രോക്ക് സാധ്യത ഒഴിവാക്കാൻ ഇവിടെ സാധിച്ചതായി ആശുപത്രി അധികൃതർ അവകാശപ്പെട്ടു. ചികിത്സക്ക് ‘ ശേഷം നാല് ദിവസങ്ങൾക്ക് ശേഷം രോഗി വീട്ടിലിലേക്ക് മടങ്ങി .
ചീഫ് കാർഡിയോതൊറാ സിക് & വസ്ക്കുലർ സർജൻ ഡോ. ഹരിലാൽ വി. നമ്പ്യാർ സർജറിക്കു നേതൃത്വം നൽകി
ഡോ. ഷാകിർ ഹുസൈൻ ഹക്കിം, ഡോ രാജേഷ് മുരളീധരൻ
ഡോ. ജോൺഎഫ്. ജോൺ
ഡോ. പ്രമോദ് വി. എന്നി വരടങ്ങിയ ടീം ഒപ്പമുണ്ടായിരുന്നു




