
കോഴിക്കോട് : ഒന്നാമത് മണ്ണാറക്കൽ മാധവി – രാരു മെമ്മോറിയൽ ആൾ കേരള വെറ്ററൻസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് കോഴിക്കോട് വി. കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ടൂർണമെന്റ് ശ്രീ. തോട്ടത്തിൽ രവീന്ദ്രൻ MLA ഉത്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് മണ്ണാറക്കൽ വാസുദേവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ചു ഇന്ത്യൻ ബാഡ്മിന്റൺ താരം അപർണ ബാലനെ ആദരിച്ചു. . ടി. എം ബാലകൃഷ്ണൻ ഏറാടി, പി. എം മുസമ്മിൽ, ടി. നാരായണൻ, എ. എം രമേശ്, എന്നിവർ സംബന്ധിച്ചു. സെക്രട്ടറി പി. സി കിഷോർ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി. രാജൻ നന്ദിയും പറഞ്ഞു.
ഉത്ഘാടന ശേഷം. അപർണ ബാലനും ഉത്ഘാടകൻ തോട്ടത്തിൽ രവീന്ദ്രൻ MLA തമ്മിൽ പ്രദർശന മത്സരം കാണികളെ രസിപ്പിച്ചു . അസുഖങ്ങൾ ഇല്ലാതെ ആക്കാനും ആരോഗ്യം നില നിർത്താനും ബാഡ്മിന്റൺ പരിശീലനം ഉപകരിക്കും എന്ന് എം. എൽ. എ ഉദാഹരണ സഹിതം വിവരിച്ചു.
നാളെ വൈകുന്നേരം സമാപിക്കുന്ന ടൂർണമെന്റിൽ മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാഥിതി ആയിരിക്കും.




