KERALAlocalOthersSportstop newsVIRAL

കാലിക്കറ്റ് വാഴ്സിറ്റി എ സോൺ ബാഡ്മിൻ്റൻ : അഭിഷേക് രൂപേഷ് വ്യക്തിഗത ചാംപ്യൻ

കോഴിക്കോട് : ദേവഗിരി     സെന്റ്. ജോസഫ്സ് കോളേജിൽ നടന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി എ സോൺ ഷട്ടിൽ ബാഡ്മിൻ്റൻ ചാംപ്യൻ ഷിപ്പിൽ അഭിഷേക് രൂപേഷ് വ്യക്തിഗത ചാംപ്യനായി. കാലിക്കറ്റ് ഗവ. ലോ കോളജിൽ ഒന്നാം വർഷ നിയമ വിദ്യാർത്ഥിയായ അഭിഷേക് സ്റ്റേഡിയം ജംഗ്ഷനിലെ ആർ ആർ സ്റ്റൗ ഏജൻസി ഉടമ രൂപേഷിൻ്റെയും കവിത രൂപേഷിൻ്റെയും ൻ്റെയും പുത്രനാണ്. ദേവഗിരിയുടെ സയാൻ വി ദിനു വിനെയാണ് അഭിഷേക് പരാജയപ്പെടുത്തിയത്. ദേവഗിരിയിൽ നടന്ന ചടങ്ങിൽ എൻഐടി കോച്ചും ചീഫ് റഫറിയുമായ ഹരി, അഭിഷേകിന് ട്രോഫി സമ്മാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close