
കോഴിക്കോട് :
എറണാകുളം ജില്ലയിലെ വാരപ്പെട്ടി പഞ്ചായത്തിൽ, കാരക്കുന്നം കാവുംപുറം തോമസിന്റെ കൃഷിയിടത്തിലെ വിളവെടുപ്പിന് പാകമായ വാഴകൾ ഹൈടെൻഷൻ ലൈനിന്റെ സുരക്ഷയുടെ പേരിൽ വെട്ടിനശിപ്പിച്ച കെ എസ് ഇ ബി ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടം ഈടാക്കി നൽകണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.
ഓണത്തോടനുബന്ധിച്ച് വിളവെടുത്തു വില്പനക്കായി തയ്യാറെടുക്കുകയായിരുന്ന വാഴക്കുലകളാണ് നശിപ്പിച്ചത്. ബാങ്കിൽ നിന്നും വായ്പയെ ടുത്താണ് കൃഷി നടത്തിയത്.
ടവർ ലൈനുകൾക്ക് താഴെയുള്ള സ്ഥലങ്ങളിൽ വാഴകൃഷി പോലെ അധികം ഉയരം വെക്കാത്ത കൃഷികൾ സാധാരണയായി കർഷകർ കൃഷി ചെയ്തു വരുന്നതാണ്. നശിപ്പിക്കപ്പെട്ട വാഴകൾ അഞ്ചു മീറ്റർ വരെ മാത്രം ഉയരമുള്ളതാണ്.
യാതൊരു മുന്നറിയിപ്പും കൂടാതെ നിയമവിരുദ്ധമായി, വാഴകൾ വെട്ടി നശിപ്പിച്ച കെ എസ് ഇ ബി ഉദ്യോഗസ്ഥരുടെ പേരിൽ അടിയന്തരമായി ശിക്ഷണനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.