KERALAlocaltop news

മലയോര മേഖലയിൽ വന്യമൃഗശല്യം രൂക്ഷം: എം.എൽ.എ. സർവ്വകക്ഷി യോഗം വിളിക്കണം

തിരുവമ്പാടി :  തിരുവമ്പാടി നിയോജകമണ്ഡലത്തിലെ മലയോര മേഖലയിൽ കാട്ടാന , പുലി, കടുവ,പന്നി തുടങ്ങി വന്യമൃഗങ്ങളുടെ ശല്യം രൂഷമായ സാഹചര്യത്തിൽ എം എൽ എ – മുൻ കൈ എടുത്ത് സർവ്വകക്ഷിയോഗം വിളിച്ച് പ്രശനപരിഹാരത്തിന് നടപടി സ്വീകരിക്കണമെന്ന് കിസാൻ ജനത തിരുവമ്പാടി മണ്ഡലംകമ്മറ്റി ആവശ്യപ്പെട്ടു, വനം വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമല്ലന്നും യോഗം വിലയിരുതി , പ്രസിസന്റ് ജോർജ് പ്ലാക്കട്ട അധ്യക്ഷത വഹിച്ചു. കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺകുളത്തിങ്കൽ, ആർ ജെഡി നിയോജക മണ്ഡം പ്രസിഡന്റ് ടാർസൻ ജോസ്, ആർ ജെ ഡി സംസ്ഥാന സമതി അംഗം ജിമ്മി ജോസ് പൈമ്പിളളി , ജില്ലാ കമ്മറ്റി മെമ്പർമാരായ വിത്സൻ പുല്ലുവേലി, അബുദുൾ സത്താർ, ഗോൾഡൻ ബഷീർ, ജോസ് തോമസ് മാവറ,ബിജു മുണ്ടയക്കൽ, ജോസ് കുന്നത്ത് , മാതുവർഗ്ഗീസ്, ജോയി ആലുങ്കൽ, ഹമീദ് ആറ്റുപുറം, ജോർജ് പാലമുറി തുടങ്ങിയവർ പ്രസംഗിച്ചു..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close