Sportstop news

രാജ്യത്തെ അക്രമങ്ങള്‍ക്കിടയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ലിറ്റന്‍ ദാസ്.

രാജ്യത്ത് ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്കിടയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ലിറ്റന്‍ ദാസ്. സെപ്തംബര്‍ 8 ന് താനും കുടുംബവും ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്ന ചിത്രങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു.

രാജ്യവ്യാപകമായ രാഷ്ട്രീയ അശാന്തിയും പ്രക്ഷുബ്ധതയും അഭിമുഖീകരിക്കുമ്പോള്‍ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ക്കിടയിലാണ് ഇത് സംഭവിക്കുന്നത്. രണ്ട് ടെസ്റ്റുകള്‍ക്കും മൂന്ന് ടി20 മത്സരങ്ങള്‍ക്കുമായി ബംഗ്ലാദേശും ഇന്ത്യയില്‍ പര്യടനം നടത്തുന്നുണ്ട്, ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ ആരംഭിക്കും.

അടുത്തിടെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ അക്രമങ്ങള്‍ നടന്നിരുന്നു. നിരവധി ഹിന്ദുക്കളുടെ വീടുകള്‍ തകര്‍ത്തിരുന്നു . എന്നാല്‍ ഇത്തരം ഭീഷണികള്‍ അവഗണിച്ചാണ് ലിറ്റണ്‍ ദാസ് ഗണപതി പൂജയുടെ ചിത്രം പങ്ക് വച്ചത്.

”ഗണപതി നിങ്ങള്‍ക്ക് ശക്തി നല്‍കട്ടെ, നിങ്ങളുടെ സങ്കടങ്ങള്‍ നശിപ്പിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുകയും ചെയ്യട്ടെ. ഗണേശ ചതുര്‍ത്ഥി ആശംസകള്‍.” എന്നാണ് അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close